ചില സമയങ്ങളിൽ ശാന്തമായി ഇരിക്കാൻ നല്ല ഓർമ്മകൾ കൊണ്ടുവരാൻ ജീവിതത്തിന് ഒരു ഉണർവ് വരാൻ ഒരുയാത്ര പോവുന്നത് എറെ സഹായിക്കുന്നതാണ്. അങ്ങനെ മനസ്സിന് ഉണർവ് നൽകിയ യാത്രയെ കുറിച്ച് പറയുകയാണ് സ്വാസികയും ഭർത്താവ് പ്രേമും. കല്യാണം കഴിഞ്ഞത് മുതൽ രണ്ടുപേരും യാത്രകളിലാണ്. ഇത്തവണ അവർ എത്തിയിരിക്കുന്നത് കോയമ്പത്തൂരിൽ സ്ഥിതി ചെയ്യുന്ന ഇഷ ഫൗണ്ടേഷനിലാണ്.
ഇത്തവണത്തെ യാത്ര ഭക്തിമാർഗത്തിലൂടെയായിരുന്നു. ആദിയോഗിക്കു മുൻപിൽ ശാന്തമായി ധ്യാനിച്ചും ഭക്തിയോടെയായിരുന്നു ചിലവഴിച്ച ദിവസം എറെ ആഹ്‌ളാദകരമായിരുന്നു എന്നാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് പ്രേം കുറിച്ചത്.
1992 ൽ സദ്ഗുരു ജഗ്ഗി വാസുദേവ് സ്ഥാപിച്ചതാണ് ഈശാ ഫൗണ്ടേഷൻ . ഇന്ത്യയിലെ കോയമ്പത്തൂരിനടുത്തുള്ള ഈശ യോഗ കേന്ദ്രത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. പശ്ചിമഘട്ടത്തിനരികിൽ വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരയിലായി സ്ഥിതി ചെയ്യുന്ന ഈ അർധകായ ശിവ പ്രതിമയുടെ നിർമാണം പൂർത്തിയാക്കാൻ ഏകദേശം ഒരു വർഷത്തോളമെടുത്തു. പൂർണമായും സ്റ്റീലിൽ നിർമിച്ച ഈ പ്രതിമയെന്ന ഗിന്നസ് റിക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ആത്മ പരിവർത്തനത്തിനുള്ള 112 മാർഗങ്ങളെ പ്രകീർത്തിക്കുന്ന ഇവിടുത്തെ ആദിയോഗിയുടെ പ്രതിമയ്ക്ക് 112.4 അടിയാണ് ഉയരം.
Discussion about this post