ടൊറന്റോ: മിഠായി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലേ. ബാല്യകാലത്തെ മധുരമുള്ള ഓർമ്മകളിൽ നമ്മുടെ മിഠായി കൊതിയും കാണും. പ്രായഭേദമന്യേ ഒരു മിഠായി കിട്ടിയാൽ കഴിക്കാൻ ഇന്നും ഇഷ്ടമാണ് എല്ലാവർക്കും. അങ്ങനെ ആഗ്രഹിച്ച് കൊതിച്ച് ഒരു മിഠായി കഴിച്ച് എട്ടിന്റെ പണി വാങ്ങിയിരിക്കുകയാണ് ഒരു 19 കാരി. കാനഡയിലെ എംബിഎ വിദ്യാർത്ഥിനിയായ ജവേരിയ വസീമിനാണ് പണികിട്ടിയത്. പെൺകുട്ടിയുടെ താടിയെല്ലുകളാണ് തകർന്നത്യ
കഴിഞ്ഞ മാസമാണ് 19കാരിയും സുഹൃത്തും ടൊറന്റോയിൽ ഷോപ്പിംഗിന് ഇറങ്ങിയത്. വൃത്തത്തിലുള്ള മിഠായിയുടെ മധ്യഭാഗത്ത് എന്താണെന്ന് അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 19കാരി ഇത് കടിച്ച് പൊട്ടിക്കാൻ ശ്രമിച്ചത്.കടിച്ച് പൊട്ടിക്കാൻ സാധിക്കാത്ത രീതിയിലുള്ള നിർമ്മാണത്തിന് കുപ്രസിദ്ധമായ മിഠായിയായിരുന്നു ഇത്. എന്നാൽ മിഠായിക്ക് പകരം പൊട്ടിയത് യുവതിയുടെ താടിയെല്ലുകളായിരുന്നു. സാധാരണ നിലയിൽ ഈ മിഠായി മാസങ്ങളോളം എടുത്താണ് ആളുകൾ കഴിച്ചുതീർക്കാറുള്ളത്. മിഠായിക്ക് മധ്യ ഭാഗത്തുള്ള സർപ്രൈസ് എന്താണെന്ന് അറിയാനുള്ള കൗതുകമാണ് 19കാരിയുടെ താടിയെല്ല് തകർത്തത്.
കവിളുകളിൽ വലിയ രീതിയിൽ വേദന അനുഭവപ്പെട്ടതിന് പിന്നാലെ 19കാരി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എക്‌സ് റേ , സിടി സ്‌കാനിലാണ് താടിയെല്ലിലെ പൊട്ടൽ കണ്ടെത്തിയത്. രണ്ട് ഭാഗത്തും താടിയെല്ലിൽ പൊട്ടലുണ്ട്. 19കാരിയുടെ പല്ലുകളും ഉളകിയ നിലയിലാണ് ഉള്ളത്. ആറ് ആഴ്ചയിൽ അധികം വാ അനക്കാതെ ഇരുന്നാൽ മാത്രമാണ് താടിയെല്ലുകൾ പൂർവ്വ സ്ഥിതിയിലെത്തുകയുള്ളൂവെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. നിലവിൽ താടിയെല്ലിന് മിഠായി കഴിച്ചത് മൂലമുള്ള തകരാറ് പരിഹരിക്കുന്നതിനായി 19കാരിയുടെ പല്ലുകൾ തമ്മിൽ ബന്ധിപ്പിച്ച് ഇരുമ്പ് കമ്പികൾ കൊണ്ട് കെട്ടിവച്ചിരിക്കുകയാണ്
Discussion about this post