എറണാകുളം: കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയിലുണ്ടായ അപകടത്തിൽ ഫ്ലവർ ഷോ സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി – ഹോർട്ടികൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഫ്ലവർ ഷോ കാണാനെത്തിയപ്പോൾ പരിക്കേറ്റ പള്ളുരുത്തി സ്വദേശിനി ബിന്ദുവിന്‍റെ ഭർത്താവിന്റെ പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്.
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടപ്പാത ക്രമീകരിച്ചതെന്നും ഇതാണ് അപകടത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു. പ്ലാറ്റ്ഫോംമിൽ നിന്ന് വീണ് വീണാണ് ബിന്ദുവിന് പരിക്കേറ്റത്. നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ കൈക്ക് രണ്ട് ഒടിവുകളുണ്ടായിട്ടുണ്ട്.
പവിലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞ് കിടക്കുകയാണ്. അതുകൊണ്ട് തന്നെ വരുന്നവർക്ക് നടക്കുന്നതിനായാണ് പ്ലൈവുഡുകൾ പവിലിയനിൽ മൊത്തം നിരത്തിയത്. വീട്ടമ്മ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സർജറി വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകിയിരുന്നു.
Discussion about this post