ബംഗളൂരു: ചൈനയിൽ വ്യാപിക്കുന്ന ശ്വാസകോശ രോഗം ഇന്ത്യയിലും സ്ഥിരീകരിച്ചു. ബംഗളൂരുവിൽ 8 മാസം പ്രായമുള്ള കുട്ടിയ്ക്കാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന ആദ്യ കേസ് ആണ് ഇത്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
കുട്ടിയ്ക്ക് എവിടെ നിന്നാണ് രോഗം പടർന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. കുട്ടിയ്ക്ക് യാത്രാ പശ്ചാത്തലം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്. കുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി കുട്ടിയെ വിശദമായ ചികിത്സയ്ക്ക് വിധേയമാക്കും.
ഏതാനും ദിവസങ്ങളായി കുട്ടിയ്ക്ക് കടുത്ത പനിയും ശ്വസന സംബന്ധമായ പ്രശ്നവുമുണ്ട്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എച്ച്എംപിവി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടിയെ മറ്റ് പരിശോധനകൾക്കൊപ്പം ഈ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. ഇതിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
Discussion about this post