എറണാകുളം: സിനിമയുടെ ലൊക്കേഷൻ അന്വേഷിച്ചിറങ്ങിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താഴ്ന്നു. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് മുമ്മിലാണ് സംഭവം. മലപ്പുറം കെപുരം മുളക്കിൽ നിമേഷാണ് ചതുപ്പിൽ താഴ്ന്നുപോയത്.
സംഭവം കണ്ട യാത്രക്കാർ ഉടനെ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും സേനയെത്തി നിമേഷിനെ രക്ഷിക്കുകയുമായിരുന്നു. ദിലീപ് നായകനായി എത്തുന്ന ‘ഭ ഭ ബ’ (ഭയം ഭക്തി ബഹുമാനം) എന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലൊക്കേഷൻ തേടി ഇറങ്ങിയതായിരുന്നു നിമേഷ്. അഗ്നിരക്ഷാ സേനയെത്തുമ്പോഹ നിമേഷ് കാൽമുട്ട് വരെ ചെളിയിൽ താഴ്ന്നുപോയിരുന്നു. തക്ക സമയത്ത് അഗ്നിരക്ഷാ സേനയെത്തിയതു കൊണ്ടാണ് ജീവൻ രക്ഷിക്കാനായത്.
വൈപ്പിൻ സ്‌റ്റേഷനിലെ അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ഇൻ ചാർജ് ബിജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post