എറണാകുളം: ഹണി റോസിനെ കുന്തി ദേവി എന്ന് വിളിച്ചത് ഇരുവരുമായി സാദൃശ്യമുള്ളതിനിലാണെന്ന് പ്രമുഖ സ്വർണ വ്യവസായി ബോബി ചെമ്മണ്ണൂർ. നടിയുമായി ഒരു പ്രശ്‌നവും ഇല്ല. തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ.
ഹണി റോസ് ഒരു സ്ത്രീയാണ്. അവരുമായി യാതൊരു പ്രശ്‌നവും ഇല്ല. തന്നോട് എന്റെ വാക്കുകൾ വളച്ചൊടിച്ചു. ഹണി റോസിനെ കിട്ടുമോ എന്നൊക്കെ എന്നോട് ചോദിക്കുന്നവർ ഉണ്ട്. എനിക്ക് നടിയായി വ്യക്തിപരമായ ബന്ധം ഇല്ല. എല്ലാ നടിമാരെയും മാർക്കറ്റിംഗിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിന് പ്രതിഫലവും നൽകാറുണ്ട്. നടിമാരൊക്കെ പ്രശ്‌നക്കാരാണെന്നും എല്ലാറ്റിനും വഴങ്ങും എന്നൊക്കെ പറയുന്നത് തെറ്റാണ്. അവർക്ക് അവരുടേത് ആയ വ്യക്തിത്വം ഉണ്ട്. പ്രൊഫഷൻ ഉണ്ട്. വരുമാനം ഉണ്ട്. മറ്റൊരു പരിപാടിയുമായി നടക്കുകയാണ് എന്ന ചിന്ത തെറ്റിദ്ധാരണ ആണ്.
കുന്തിദേവി പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയും വിവാദവും ആയിരുന്നു. കുന്തിദേവിയെ മനസിലാക്കിയപ്പോൾ നടിയുമായി ഒരു സാദൃശ്യം തോന്നി. അതുകൊണ്ട് വർണിച്ചു. വാക്കുകൾ കണ്ടുപിടിച്ചത് ഞാനല്ല. നമ്മൾ പഠിച്ചിട്ടില്ലെ പിരിച്ചെഴുതുക വാക്യത്തിലെഴുതുക എന്നൊക്കെ. ഭാഷ നമ്മളെ പഠിപ്പിച്ചതാണ്. കുന്തി ദേവി പുരാണത്തിൽ ഉള്ള കഥാപാത്രം ആണം.
എന്റെ വാക്കുകൾ എങ്ങനെ വേണമെങ്കിലും എടുക്കാം. ചിരിക്കാൻ താത്പര്യം ഉള്ളവർക്ക് അങ്ങനെ എടുക്കാം. മറിച്ച് സീരിയസ് ആയവർക്ക് അങ്ങനെ എടുത്ത് ചീത്തപറയാം. നമ്മൾ പറയുന്നതിനെ രണ്ട് രീതിയിൽ എടുക്കുമെന്ന് അറിയാം. എന്നുവച്ച് സംസാരിക്കാതിരിക്കാൻ കഴിയുമോ. സിനിമയിൽ പോലും ഇങ്ങനെയില്ലേ. സിനിമകൾ പല തരത്തിൽ ഇതുണ്ട്. ഇതിൽ ഏത് കാണണം എന്നത് നമ്മുടെ ചോയിസ് ആണെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.
Discussion about this post