ഇന്ന് നമ്മുടെ വീടുകളിൽ കുടുംബാംഗങ്ങളെ പോലെയാണ് വളർത്തുമൃഗങ്ങൾ. പലരുടെയും വീടുകളിൽ വിലകൂടിയ നായകളെയും കാണാം. അരുമകളായത് കൊണ്ട് തന്നെ പലരും അവർ കഴിക്കുന്ന ആഹാരങ്ങൾ നായകൾക്ക് പങ്കിട്ടുനൽകുന്നത് കാണാം. എന്നാൽ നിങ്ങളീ കാണിക്കുന്നത് ആനമണ്ടത്തരമാണെന്ന് അറിയാമോ? എല്ലാ ഭക്ഷണവും നായ്ക്കൾക്ക് ചേരണമെന്നില്ല. അവ ദോഷകരമായി ഭവിച്ചേക്കാം. ഇത്തരത്തിൽ നായ്ക്കൾക്ക് നൽകാൻ പാടില്ലാത്ത ആഹാരസാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?
നായ്ക്കൾക്ക് ഒരിക്കലും നൽകാൻ പാടില്ലാത്ത ആഹാരങ്ങളിൽ ഒന്നാണ് മുന്തിരി. നായ്ക്കൾക്ക് മുന്തിരി, അല്ലെങ്കിൽ മുന്തിരി ചേർത്ത് തയ്യാറാക്കിയ വിഭവങ്ങൾ, അല്ലെങ്കിൽ ഉണക്കമുന്തിരി എന്നിവ നൽകുന്നത് നായകളുടെ ശരീരത്തിൽ വിഷാംശം എത്തുന്നതിനും, തന്മൂലം വൃക്ക രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.
ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഉള്ള വിഭവമാണ് കൂൺ. പക്ഷേ ഈ കൂൺ നായ്ക്കൾക്ക് നൽകുന്നത് അത്ര നല്ലതല്ല.ചിലർ കൂൺ സൂപ്പ്, അല്ലെങ്കിൽ വേവിച്ച കൂൺ എന്നിവ നായകൾക്ക് നൽകുന്നത് കാണാം. എന്നാൽ ഇത്തരത്തിൽ നൽകുന്നതിലൂടെ കൂണിൽ ഏതെങ്കിലും തരത്തിൽ അടങ്ങിയിരിക്കുന്ന ഫംഗൽ ബാധകൾ, അല്ലെങ്കിൽ അണുക്കൾ മൃഗങ്ങളുടെ ശരീരത്തിലേയ്ക്ക് എത്താനുള്ള സാധ്യതയും കൂടുതലാണ്.
തക്കാളി ചേർത്ത് തയ്യാറാക്കിയ വിഭവങ്ങൾ, അതുപോലെ, പച്ചതക്കാളി എന്നിവ നായ്ക്കൾക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, അധികം പഴുക്കാത്തതും, പച്ച നിറമുള്ളതുമായ തക്കാളി നായകളുടെ ശരീരത്തിൽ എത്തിയാൽ, ഇത്തരം തക്കാളിയിൽ അടങ്ങിയിരിക്കുന്ന സൊലാനിൻ നായകളുടെ ശരീരത്തിൽ പ്രവേശിക്കുകയും ഒരു വിഷമുള്ള വസ്തുവിനെപ്പോലെ പ്രവർത്തിക്കുകയും ചെയ്യും.
നായ്ക്കൾക്ക് നൽകാനെ പാടില്ലാത്ത സാധനമാണ് സവാള. ഇതിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ നായ്ക്കളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ഇല്ലാതാക്കുന്നു. ഇത് നായ്ക്കളിൽ അനീമിയ ഉണ്ടാകുന്നതിന് കാരണമാകുന്നു.
ഐസ്‌ക്രീം നായകളിൽ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
Discussion about this post