എറണാകുളം: അധിക്ഷേപത്തിന് പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ. നടിയോട് ഒരിക്കലും അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകളെ വളച്ചൊടിയ്ക്കുകയാണെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.
ഹണി റോസിനോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. മാർക്കറ്റിംഗിന് വേണ്ടി ചില തമാശങ്ങൾ പറയാറുണ്ട്. എന്നാൽ അതിൽ മറ്റൊരു ഉദ്ദേശവും ഇല്ല. താൻ പറയാത്ത കാര്യങ്ങളെ പലരും കമന്റുകളായി വളച്ചൊടിയ്ക്കുന്നു.
നടിയെ കുന്തി ദേവി എന്ന് വിളിച്ചതാണ് പരാതിയ്ക്ക് കാരണം ആയിരിക്കുന്നത്. അങ്ങനെ പറഞ്ഞിരുന്നു. അത് സത്യമാണ്. മഹാഭാരതത്തിലെ കഥ ഉപമിച്ചുകൊണ്ടായിരുന്നു അത്തരം പരാമർശം നടത്തുന്നത്. എന്നാൽ അന്ന് ആള് പരാതി പറഞ്ഞിരുന്നില്ല. ഇപ്പോൾ ആള് കേസ് കൊടുക്കുകയാണ്. തെറ്റായ ഉദ്ദേശം ഒന്നും ഇല്ല. കുന്തി ദേവിയിൽ തെറ്റായി ഒന്നുമില്ല. ബലമായി നടിയുടെ കൈ പിടിച്ചിട്ടില്ല. പല തവണ കൈപിടിച്ച് വള അണിയിച്ചിട്ടുണ്ട്. മാല അണിയിച്ചിട്ടുണ്ട്. പക്ഷെ അതിൽ മോശം ഉദ്ദേശം ഇതുവരെ രണ്ട് പേർക്കും തോന്നിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഇത്തരത്തിൽ പരാതി നൽകിയത് എന്ന് അറിയില്ല. ഒരുപാട് പേർ ഇതുപോലെ ഇവിടെ വന്നിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post