കാബൂള്‍: അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് ചാവേര്‍ സ്ഫോടനവും വെടിവെപ്പും. കിഴക്കന്‍ അഫ്ഗാനിലെ ജലാലാബാദിലാണ് ചാവേറാക്രമണം നടന്നത്. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്ഫോടനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോണ്‍സുലേറ്റിന് സമീപത്തെ കെട്ടിടങ്ങളുടെ വാതിലുകളും ജനാലകളും നിര്‍ത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കോണ്‍സുലേറ്റിന്റെ ഗേറ്റിന് പുറത്താണ് രണ്ട് സ്ഫോടനങ്ങള്‍ നടന്നത്. കൂടാതെ സുരക്ഷാ ചുമതലയുള്ള ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനും അഫ്ഗാന് സുരക്ഷാ സേനക്കും നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ഐ.ടി.ബി.പിയും അഫ്ഗാന് സുരക്ഷാ സേനയും തിരിച്ചടിച്ചു.
ജനുവരിയില്‍ വടക്കന്‍ അഫ്ഗാനിലെ മസാരി ഫെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു.
Discussion about this post