എറണാകുളം: പ്രമുഖ സ്വർണ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ അന്വേഷണം ആരംഭിച്ച് പോലീസ്. നടി ഹണി റോസ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം നടത്തുന്നവർക്കെതിരെ സമാന രീതിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഹണി റോസ് അറിയിച്ചു.
ഇന്നലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ നടി പോലീസിൽ പരാതി നൽകിയത്. ദ്വയാർത്ഥ പ്രയോഗത്തിലൂടെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് പരാതി. കൊച്ചി സെൻട്രൽ പോലീസിലാണ് നടി ഇത് സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. ഇതിൽ നടിയിൽ നിന്നും അന്വേഷണ സംഘം ഉടൻ മൊഴിയെടുക്കും. ബോബി ചെമ്മണ്ണൂരിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.
നടി നൽകിയ സൈബർ അധിക്ഷേപ കേസിൽ ഫേസ്ബുക്കിൽ നിന്നും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീൻഷോട്ട് സഹിതം പോലീസിന് ് കൈമാറിയിട്ടുണ്ട്. നടിയെ അധിക്ഷേപിച്ച 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയാണ് നടി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയത്. അതേസമയം താൻ നടിയെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്.
Discussion about this post