നമ്മുടെ ഈ ലോകത്തിലെ ഓരോ ജീവജാലങ്ങളും രൂപം കൊണ്ടും അതിന്റെ സ്വഭാവം കൊണ്ടും വ്യത്യസ്തനാണ്. നിറം മാറുന്ന ഓന്തും പ്രാണ രക്ഷയ്ക്കായി വാൽ മുറിച്ചു കളയുന്ന പല്ലിയും ശത്രുക്കളിൽ നിന്നും രക്ഷനേടാൻ മുള്ളുകൾ പൊഴിക്കുന്ന മുള്ളൻപന്നിയുമെല്ലാം ഇതിനെല്ലാം ഉദാഹരണമാണ്.
ഇതിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരു ജീവിയാണ് ഷ്രൂ. തണുപ്പ് കഠിനമാകുന്ന സമയത്ത് ഷ്രൂ തന്റെ തലയോട്ടിയും തലച്ചോറും ചുരുക്കുന്നു. വടക്കൻ യൂറോപ്പിലാണ് ഈ ജീവിയെ കാണപ്പെടുക. ഇതിനെ യൂറേഷ്യൻ ഷ്രൂ എന്നും വിളിക്കാറുണ്ട്. ആറ് മുതൽ എട്ട് സെന്റിമീറ്റർ വരെ നീളവും അഞ്ച് സെന്റിമീറ്റർ വരെ നീളം മാത്രമാണ് ഇതിനുള്ളത്. ഷ്രൂ ഒരു സസ്തനിയാണ്.
തലച്ചോറും തലയോട്ടിയും ചുരുക്കാൻ കഴിയുന്ന ഷ്രൂവിന്റെ ഈ കഴിവിനെ ഡെഹ്നൽസ് പ്രതിഭാസം എന്നാണ് അറിയപ്പെടുന്നത്. അതിശൈത്യത്തിൽ ജീവിക്കുന്ന സസ്തനികൾ അവരുടെ ശരീരത്തിലെ ഊർജത്തിന്റെ ഉപയോഗം അമിതമാകുന്ന സമയത്തും ഭക്ഷണക്കുറവ് ഉണ്ടാകുന്ന സാഹചര്യത്തിലും ഇത്തരത്തിൽ ഡെഹ്നൽസ് ത്രിഭാസം കാണിക്കാറുണ്ട്. ശൈത്യകാലത്ത് 5 മുതൽ 12 ഗ്രാം വ െഷ്രൂ തന്റെ തലച്ചോർ ചുരുക്കും. ഇതോടെ ഇവയുടെ ഭാരം 18 ശതമാനം വരെ കുറയും.
അടുത്ത വസന്ത കാലത്ത് മാത്രമാണ് ഇവയുടെ തലയോട്ടിയും തലച്ചോറും പൂർവാവസ്ഥയിലാവുകയുള്ളൂ. ഈ ജീവികളിലെ ചില ജീനുകളാണ് ഈ പ്രതിഭാസത്തിന് കാരണമാണെന്നാണ് ചില ശാസ്ത്രഞ്ജരുടെ കണ്ടെത്തൽ.













Discussion about this post