എറണാകുളം : നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ നിന്നെത്തിയ പോലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് വയനാട് എസ്പി പറഞ്ഞു.
ഒളിവിൽ പോകാനായിരിന്നു ബോബി ചെമ്മണ്ണൂരിന്റെ ശ്രമം. ഒളിവിൽ നിന്ന് കൊണ്ട് തന്നെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസ് ആ ശ്രമം തടയുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പോലീസിന് പരാതി നൽകുന്നത്. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസുകളിലും ഫെയ്‌സ്ബുക്കിൽ നിന്ന് പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
Discussion about this post