എറണാകുളം: ചില ക്യാമറ ആംഗിളുകൾ അസ്വസ്ഥമാക്കുന്നുവെന്ന് നടി അനശ്വര രാജൻ. സൈബർ ബുള്ളിയിംഗിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയ്ക്ക് പിന്നാലെ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരം വീഡിയോകൾക്ക് താഴെ വരുന്ന കമൻഡുകൾ കാണുമ്പോൾ വലിയ ബുദ്ധിമുട്ടാണ് തോന്നുകയെന്നും അനശ്വര പറഞ്ഞു.
പൊതുവേദികളിൽ എത്തുമ്പോൾ നമുക്ക് നേരെ വരുന്ന ചില ക്യാമറ ആംഗിളുകൾ അസ്വസ്ഥമാക്കുന്നുണ്ട്. ചിലർ രംഗങ്ങൾ മാന്യമായി ഷൂട്ട് ചെയ്യുമ്പോൾ മറ്റ് ചിലർ പ്രത്യേക ആംഗിളുകളിൽ മോശമായി ചിത്രീകരിക്കും. നമ്മൾ കാറിൽ നിന്നും ഇറങ്ങുന്ന സമയത്ത് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുന്നു. ഇതിനൊപ്പം ഇത്തരം ചിത്രങ്ങൾ തമ്പ് നെയിലിനായും ഉപയോഗിക്കുന്നു. ഇത്തം വീഡിയോകളുടെ താഴെവരുന്ന കമന്റുകൾ പലതും കാണുമ്പോൾ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക.
ആണായാലും പെണ്ണായാലും കാറിൽ നിന്നും ഇറങ്ങുമ്പോഴോ വേദിയിൽ നിൽക്കുമ്പോഴോ എല്ലാം മോശം ആംഗിളിൽ ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തുന്നതും പിന്നീട് അവ ഇത്തരത്തിൽ അപ്ലോഡ് ചെയ്യുന്നതും നല്ല പ്രവണതയല്ലെന്നും അനശ്വര വ്യക്തമാക്കി.
മോശ മാനസികാവസ്ഥ ഉപയോഗിച്ച് റീച്ച് ഉണ്ടാക്കി എടുക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത് കാണുമ്പോൾ സഹതാപം തോന്നുന്നു. നടന്നുപോകുന്ന സമയത്ത് എന്തിനാണ് ആകാശത്ത് നിന്നും എടുക്കുന്നത്. താഴെ നിന്നും എടുത്ത് കൂടെ. ഇതേക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post