ന്യൂഡൽഹി: ആകാശത്ത് ഇനി കുറച്ച് പ്ലാനറ്ററി പരേഡ് കാണാം. ആകാശത്ത് ആറ് ഗ്രഹങ്ങൾ ഒരേസമയം ദൃശ്യമാകുന്ന വിസ്മയ കാഴ്ച്ചയാണ് ഒരുങ്ങാൻ പോവുന്നത്. ജനുവരി 21 മുതലാണ് രാത്രി ഈ ആകാശവിസ്മയത്തിന് സാഷിയാകുക.
ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യൂറാനസ്, നെപ്ട്യൂൺ എന്നിവയാണ് പ്ലാനറ്ററി പരേഡ് എന്നറിയപ്പെടുന്ന പ്രതിഭാസത്തിലൂടെ വിസ്മയ കാഴ്ച്ച തീർക്കുന്നത്. സൂര്യാസ്തമയത്തിന് ശേഷം, രാത്രി 8.30 വരെയാണ് ഈ പ്രതിഭാസം കാണാനാവുക. സൂര്യാസ്തമയത്തിന് ശേഷം ആദ്യം ചൊവ്വയെ കാണാനാവും. കിഴക്കൻ ചക്രവാളത്തിലാവും ചൊവ്വ ദൃശ്യമാകുക. ചൊവ്വയുടെ തൊട്ട് മുകളിലായി വ്യാഴത്തെ കാണാനാവും. വ്യാഴത്തിന് തൊട്ടടുത്തായി തെക്ക് പടിഞ്ഞാറായി യൂറാനസിനെ കാണും. പടിഞ്ഞാറ് ഭാഗത്തായി നെപ്റ്റിയൂൺ, ശുക്രൻ, ശനി എന്നിവയുമുണ്ടാകും.
ഇവയിൽ യൂറാനസിനെയും നെപ്റ്റിയൂണിനെയും ടെലിസ്‌കോപ്പിന്റെ സഹായത്തോടെ മാത്രമേ കാണാനാവൂ. അതേസമയം, മറ്റ് നാല് ഗ്രഹങ്ങളെയും നഗ്ന നേത്രങ്ങളെ കൊണ്ട് നമുക്ക് കാണാൻ സാധിക്കും. ഇന്ത്യയുൾപ്പെടെ, എല്ലാ ഭാഗങ്ങളിലും ജനുവരി 21ന് ഈ ദൃശ്യം കാണാനാവും. നാലാഴ്ചയോളം ഈ പ്രതിഭാസം നീണ്ടുനിൽക്കും.
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങൾ ഒരേവശത്ത് എത്തുകയും ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഇവ നേർ രേഖയിൽ കടനനുപോവുന്നുവെന്ന് തോന്നുന്ന പ്രതിഭാസമാണ് പ്ലാനറ്ററി പരേഡ്. ചെറിയ ഗ്രൂപ്പുകളായി ഇത്തരത്തിൽ ഗ്രഹങ്ങൾ അണിനിരക്കുന്നത് സാധാരണ സംഭവമാണ്. എന്നാൽ, ഏഴ് ഗ്രഹങ്ങൾ രുമിച്ച് ഇത്തരത്തിൽ നേർരേഖയിൽ വരുന്നത് അപൂർവ സംഭവമാണ്.
Discussion about this post