കഴിഞ്ഞ ദിവസങ്ങളിൽ സാേഷ്യൽ മീഡിയയിൽ വൈറലായ സംഭവമായിരുന്നു ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന ഭർത്താവിന്റ പരാതി. എന്നാൽ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത് വന്നിരിക്കുകയാണ്. കേസിനെക്കുറിച്ച് അറിഞ്ഞ യുവതി സ്വമേധയാ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയും യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത് എന്നാണ് വിവരം. ഭർത്താവ് രാജു തന്നെ സ്ഥിരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നതായി രാജേശ്വരി പോലീസിനോട് പറഞ്ഞു. തീരെ സഹിക്കാൻ കഴിയാത്ത സ്ഥിതി വന്നപ്പോഴാണ് അയാളുടെ അടുത്ത് നിന്ന് ഓടി രക്ഷപ്പെട്ടത്. ഫറൂഖാബാദിലുള്ള ബന്ധുവിന്റെ വീട്ടിലേക്കാണ് യുവതി പോയത് എന്ന് യുവതി പറഞ്ഞു.
പോലീസിന്റെ അന്വേഷണത്തിൽ യുവതി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അവർ ഒളിച്ചോടി എന്നത് തെറ്റാണെന്നും യുവതി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണ് എന്നും പോലീസ് പറഞ്ഞു.
ജനുവരി 1 നാണ് കേസിനടിസ്ഥാനമായ സംഭവം നടക്കുന്നത്. വെള്ളിയാഴ്ച മുതൽ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് പരാതി നൽകുകയായിരുന്നു. തന്റെ ഭാര്യ രാജേശ്വരി (36) പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാൻ എത്തിയിരുന്ന നൻഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം ഒളിച്ചോടി എന്നാണ് രാജു പരാതി നൽകിയത്. താൻ എരുമയെ വിറ്റു കിട്ടിയ വകയിൽ സൂക്ഷിച്ചിരുന്ന പണവും കൊണ്ടാണ് ഭാര്യ സ്ഥലം വിട്ടത് എന്നും പരാതിയിൽ അയാൾ ഉന്നയിച്ചത്.
Discussion about this post