പട്‌ന; ബിഹാറിൽ ചന്തയിലെ മാലിന്യം തള്ളുന്നയിടത്ത് നിന്നും കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം. പട്‌നയിലെ അമ്പത്തിനാലാം വാർഡിൽ പച്ചക്കറി മാലിന്യം തള്ളുന്നയിടത്താണ് 500 വർഷത്തിലധികം പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തിയത്. ഇവിടുത്തെ മാലിന്യം മാറ്റി ആഴത്തിൽ കുഴിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ഒളിഞ്ഞിരുന്ന ചൈതന്യം കണ്ടെത്തിയത്.
ഒരു പുരാതന ശിവലിംഗവും രണ്ട് കാൽപ്പാദങ്ങളുമാണ് കണ്ടെത്തിയത്. മിനുത്ത കറുത്ത കല്ലിലാണ് ശിവലിംഗവും ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്. ശിവലിംഗം കണ്ടെത്തിയതോടെ നിരവധി ഭക്തർ ഒഴുകിയെത്തുന്നുണ്ട്. ഇതുവരെ മാലിന്യം തള്ളിയതിന് മാപ്പിരന്നാണ് പലരും ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിലേക്ക് പൂക്കളും പാലും മധുരവുമൊക്കെയായി ആളുകൾ എത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നുണ്ട്.
പണ്ടിവിടെ സന്യാസമഠം ഉണ്ടായിരുന്നുവെന്നും പിന്നീട് സാമൂഹ്യവിരുദ്ധരാൽ നശിപ്പിക്കപ്പെട്ടതുമാണെന്നാണ് വിവരം.
Discussion about this post