പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. എന്നാൽ പക്ഷേ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്.ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതോടെ പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാകും എന്നത് മറ്റൊരു ദുഖകരമായ കാര്യമാണ്. അകാലനര മാറ്റാൻ പല തരത്തിലുള്ള മരുന്നുകളും വിദ്യകളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.
കെമിക്കലിന്റെ പ്രശ്‌നങ്ങളൊന്നുമില്ലാതെയും വലിയ ചെലവില്ലാതെയും വീട്ടിൽ തയ്യാറാക്കാവുന്ന ഡൈകൾ നിരവധിയുണ്ട്. അതിൽ ഏറെ ഫലപ്രദമായ ഒന്നിനെ പരിചയപ്പെടാം. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നീടൊരിക്കലും നിങ്ങൾ മാറിചിന്തിക്കില്ലെന്ന് ഉറപ്പ്.
ഇതിനായി മൂന്ന് ചേരുവകളാണ് വേണ്ടത്.തക്കാളി,കാപ്പിപ്പൊടി,വിറ്റാമിൻ ഇ ഗുളിക എന്നിവയാണത്. ആദ്യം ഒരു തക്കാളിയെടുത്ത് നല്ലപോലെ അരയ്ക്കുക. ശേഷം അത് അരിച്ച് നീര് മാത്രമാക്കി എടുക്കുക. ശേഷം ഈ നീരിലേക്ക് കാപ്പിപ്പൊടി ചേർക്കാം. രണ്ട് വിറ്റാമിൻ ഇ ഗുളിക പൊട്ടിച്ചൊഴിക്കുകയും ചെയ്യണം. ശേഷം ഇത് നല്ലപോലെ യോജിപ്പിക്കണം. അരമണിക്കൂർ വച്ച ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിക്കാതെ മുടി കഴുകുക. നരച്ച മുടി കറുപ്പിക്കാൻ ഈ ഹെയർ പാക്ക് വളരെ നല്ലതാണ്. ആഴ്ചയിൽ രണ്ട് ദിവസം ചെയ്യുക. മാറ്റം അറിയാൻ കഴിയും.
Discussion about this post