തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയികളായ തൃശൂരിന് നടൻ ആസിഫ് അലിയുടെ സ്‌നേഹസമ്മാനം. ഈ വർഷത്തെ വിജയികളായ തൃശൂർ ജില്ലയിലെ മത്സരാർഥികൾക്ക് തന്റെ ഏറ്റവും പുതിയ ചിത്രമായ രേഖാചിത്രം സൗജന്യമായി കാണാനുള്ള സൗകര്യം ഒരുക്കുമെന്നും ആസിഫ് അലി പറഞ്ഞു. ഇതിന് നിർമാതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപനചടങ്ങിൽ അതിഥികളായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പഠിക്കുന്ന കാലത്ത് ഒരു കസേര പിടിച്ചിടാൻ പോലും കലോത്സവവേദിയിൽ കയറിയിട്ടില്ലെന്ന് നടൻ പറഞ്ഞു.ഇന്ന് ഈ വേദിയിൽ വന്ന് നിൽക്കുന്നത് വളരെയധികം അഭിമാനത്തോടെയാണ്. കലോത്സവത്തിൻറ സമാപന സമ്മേളന വേദിയിൽ വന്ന് നിൽക്കുമ്പോൾ ഏറെ അഭിമാനമുണ്ട്. വ്യക്തിപരമായി സ്‌കൂൾ സമയത്ത് ഒരു കലോത്സവത്തിലും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. കസേര പിടിച്ചിടാൻ പോലും കലോത്സവ വേദികളിൽ കയറിയിട്ടില്ല, പക്ഷേ ഇന്ന് ഈ വേദിയിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു. ഇന്ന് എൻറെ കലയായ സിനിമ എനിക്ക് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ വേദി. ആ സന്തോഷത്തിൽ പറയുകയാണ്. ഈ കലോത്സവത്തിൽ പങ്കെടുത്ത നിങ്ങൾ എല്ലാവരും മറ്റൊരു ജീവിതത്തിലേക്ക് പോകുമ്പോഴും കലയെ കൂടെ കൂട്ടണമെന്ന് താരം വ്യക്തമാക്കി.
Discussion about this post