പലരോടും ചോദിക്കുമ്പോൾ പറയാൻ മടിക്കുന്ന കാര്യമാണ് കഴുത്തിലെയും സ്വകാര്യഭാഗങ്ങളിലെയും കറുപ്പ്. ഹോർമോൺ പ്രശ്നങ്ങൾ ഇതിനുള്ള പ്രധാന കാരണമാണ്.ചിലപ്പോൾ നാം ഉപയോഗിയ്ക്കുന്ന അടിവസ്ത്രങ്ങളാണ് പ്രശ്നം. ഈ ഭാഗതതേയ്ക്ക് രക്തപ്രവാഹം കുറയുന്നതും വായു സഞ്ചാരം കുറയ്ക്കുന്നതുമായ തുണികൾ കൊണ്ടുള്ള അടിവസ്ത്രങ്ങൾ ഉപയോഗിയ്ക്കാതിരിയ്ക്കുക. വല്ലാതെ ഇറുകിയ അടിവസ്ത്രങ്ങളും വേണ്ട.ഈ ഭാഗം വളരെ സെൻസിറ്റീവായതിനാൽ തന്നെ ഇവിടെ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ പ്രയോഗിയ്ക്കുന്നത് പ്രായോഗികവുമല്ല, സുരക്ഷിതവുമല്ല. കറുപ്പകറ്റാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന സിംപിൾ വഴികളുണ്ട്.
സ്വകാര്യഭാഗത്തെ കറുപ്പകറ്റാനായി നാരങ്ങ നീരും അൽപം പഞ്ചസാരയും റോസ് വാട്ടറിൽ മിക്സ് ചെയ്യുക. ശേഷം കറുപ്പ് നിറം കൂടുതലുള്ള ഭാഗങ്ങളിൽ പുരട്ടി 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് ചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് നിറം നൽകുന്നതിനും ദുർഗന്ധം അകറ്റുന്നതിനും സഹായിക്കും.
അൽപം മഞ്ഞളും ഓറഞ്ച് ജ്യൂസും ചെറിയൊരു മിശ്രിതം പോലെയാക്കി കറുപ്പ് നിറമുളള ഭാഗത്ത് പുരട്ടുന്നത് മികച്ച ഒരു മാർഗമാണ്. ഒരു 20 മിനുട്ടിന് ശേഷം ഇത് കഴുകി കളയാം. ഇരുണ്ട നിറത്തിന് പരിഹാരമാകും എന്നുമാത്രമല്ല സ്വകാര്യഭാഗത്തെ ദുഗന്ധം അകറ്റുന്നതിനും ഇത് സഹായിക്കും.
തൈര് ചർമത്തിൽ തേച്ചുപിടിപ്പിച്ച് ഒരു 10-15 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ച്ചയിൽ മൂന്ന് വട്ടമെങ്കിലും മുടങ്ങാതെ ഇപ്രകാരം ചെയ്യുന്നത് ഇരുണ്ട നിറം അകറ്റാനും ചർമസംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും സഹായിക്കും.
Discussion about this post