തിരുവനന്തപുരം: കെഎസ്ആർടിസി ആക്രിവിലയ്ക്ക് വിറ്റത് 2089 പഴകിയ ബസുകൾ. ഇതിലൂടെ കെഎസ്ആർടിസിയ്ക്ക് 39.78 കോടി രൂപയും ലഭിച്ചു. കഴിഞ്ഞ എട്ടുവർഷത്തിനിടെയുള്ള കണക്കുകളാണിത്. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളാണ് വിറ്റ് ഒഴിവാക്കിയത്. ഇതിൽ 2007 ന് ശേഷം ഉള്ളവ അപകടങ്ങളിലും മറ്റും തകർന്ന് ഉപയോഗിക്കാനാവാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ബാക്കിയുള്ളവയിൽ മിക്കതിന്റെയും കാലാവധിയും കഴിഞ്ഞു. ഇവ കെഎസ്ആർടിസി പൊളിച്ചുവിക്കാറില്ല. പകരം കേന്ദ്രസർക്കാർ സ്ഥാപനമായ മെറ്റൽ സ്റ്റീൽ ട്രേഡിംഗ് കോർപ്പറേഷൻ മുഖേന ഓൺലൈനായാണ് വ്യാപാരം.
ആക്രിവലയ്ക്ക് ഏറ്റവും കൂടുതൽ വിറ്റത് 2004 ൽ വാങ്ങിയ ബസുകളാണ്-461 എണ്ണം. കൂടുതൽ പണം കിട്ടിയത് 2022-23 കാലയളവിലാണ്. 14.53 കോടി രൂപ. 2016-17 ൽ 1.77, കോടി, 2017-18 ൽ 8.07 കോടി, 2018-19 ൽ 5.09 കോടി, 2019-20 ൽ 1.36 കോടി, 2020-21 ൽ 75.25 ലക്ഷം, 2021-22 ൽ 1.85 കോടി, 2023-24 ൽ ആറു കോടി എന്നിങ്ങനെയാണ് മറ്റ് വർഷങ്ങളിൽ ബസ് വിറ്റതിലൂടെ ലഭിച്ച തുക.
Discussion about this post