ന്യൂയോർത്ത്: ലോസ് ആഞ്ചൽസിൽ കാട്ട് തീ പടരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 70,000 ആളുകളെയാണ് പ്രദേശത്ത് നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിപ്പാർപ്പിച്ചത്. ഈ ആഴ്ച മാത്രം അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് ഹിൽസിലാണ് കാട്ട് തീ കനത്ത നാശം വിതയ്ക്കുന്നത്. ഇതേ തുടർന്ന് ലോസ് ഏഞ്ചൽസിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
സിനിമാ താരങ്ങൾ, സംഗീതജ്ഞർ, മറ്റ് പ്രമുഖർ എന്നിവർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ഹോളിവുഡ് ഹിൽസ്. കാട്ട് തീ ഇവരെ ഉൾപ്പെടെ ബാധിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി പാർപ്പിക്കുന്നത് തുടരുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ കാട്ടുതീ ആണ് പ്രദേശത്തെ ബാധിച്ചിരിക്കുന്നത്. 15,800 ഏക്കർ പ്രദേശത്ത് കാട്ടുതീ വ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആയിരത്തിലധികം ബഹുനില കെട്ടിടങ്ങൾ ചാരമായി. അസാധാരണ വേഗത്തിലാണ് കാട്ട് തീ പടർന്ന് പിടിയ്ക്കുന്നത്. ഇത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഹോളിവുഡ് ഹിൽസിലെ പാലിസേഡ്‌സ്, ഈറ്റൺ, ഹർസ്റ്റ് എന്നീ മേഖലകളെ കാട്ടുതീ നന്നായി ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിരവധി സെലിബ്രിറ്റികളാണ് വസിക്കുന്നത്.
ചൊവ്വാഴ്ച മുതലാണ് കാട്ടുതീ പടർന്ന് പിടിയ്ക്കാൻ ആരംഭിച്ചത്. പസിഫിക് പാലിസേഡ്‌സിൽ ആയിരുന്നു കാട്ടുതീയുടെ തുടക്കം എന്നാണ് വിവരം. പിന്നീടിത് വ്യാപിക്കുകയായിരുന്നു. മഴയുടെ കുറവും താപനിലയിലെ വർദ്ധനവുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ മുതൽ ഒക്ടോബർവരെയുള്ള കാലയളവിൽ പ്രദേശത്ത് കാട്ടു തീ ഉണ്ടാകുന്നത് പതിവാണ്. എന്നാൽ ഒക്ടോബർ കഴിഞ്ഞും ഉണ്ടായ തീപിടിത്തം കടുത്ത ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.
Discussion about this post