ജീവിതത്തിൽ അനുഭവിച്ച ഒറ്റപ്പെടലിനെ കുറിച്ചും വേദനയെ കുറിച്ചും തുറന്ന് പറഞ്ഞ് നിത്യ മേനൻ . ഞാൻ ഇപ്പോൾ വളരെ ഹാപ്പിയാണ് . ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും ഒറ്റപ്പെടലാണ് എന്നും താരം വ്യക്തമാക്കി.
സന്തോഷം എന്നത് നമ്മളിൽ തന്നെയാണ് ഉള്ളത്. ഇത് തിരിച്ചറിയാൻ കുറച്ച് നാളുകൾ പിടിച്ചു. ഇപ്പോൾ താൻ വളരെ ഹാപ്പിയാണ്. ചെറുപ്പം മുതലേ ഒരുപാട് ഒറ്റപ്പെടലും വേദനയും അനുഭവിച്ചിരുന്നു, അതിൽ നിന്ന് പുറത്ത് കടന്നത് ദൈവത്തിലൂടെയായിരുന്നു. ആത്മീയമായി ചിന്തിക്കുന്നതോടെ എല്ലാ വേദനകളും നമ്മളെ വിട്ട് പോകും എന്ന് മനസ്സിലായി എന്നും താരം വെളിപ്പെടുത്തി.
ഞാൻ ഒറ്റ മകളാണ്. അതുകൊണ്ട് തന്നെ ഒരു കൂട്ട് ഉണ്ടായിരുന്നില്ല . അമ്മയ്ക്കും അച്ഛനും ജോലിയുണ്ടായിരുന്നു, അതുകൊണ്ട് തന്നെ അവരും തിരക്കിലായിരുന്നു. അന്ന് എല്ലാം എനിക്ക് തോന്നും എനിക്ക് മാത്രമെന്താ ഇങ്ങനെ വേദന എന്ന്. പിന്നെ ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയതോടെ എല്ലാം മാറി എന്നും താരം പറഞ്ഞു.
സിനിമയിൽ വന്നതിന് ശേഷമാണ് എനിക്ക് ദൈവ വിശ്വാസം വന്നത്. എന്റെ അച്ഛൻ ഒരു ദൈവ വിശ്വാസിയല്ല. അതായിരിക്കാം, ഞാനും അങ്ങനെ ആയത്. പക്ഷേ സിനിമയിൽ എത്തിയതിന് ശേഷം, ഏതോ ഒരു ശക്തി നമ്മളെ ഗയിഡ് ചെയ്യുന്നുണ്ട് എന്ന തോന്നൽ ഉണ്ടായി. സിനിമയിൽ അഭിനയിക്കാൻ ഒട്ടും താത്പര്യമില്ലാത്ത ആളാണ് ഞാൻ. ഇഷ്ടമില്ലാതെയാണ് വന്നത്, ഇപ്പോഴും ഇഷ്ടമില്ല. പക്ഷേ ഞാനിത്രയും ചെയ്തത് ദൈവ നിശ്ചയമാണ് എന്ന് വിശ്വസിക്കുന്നു.
എനിക്ക് എപ്പോഴും ശാന്തമായി ഒരിടത്ത് ഇരിക്കാനാണ് ഇഷ്ടം . സിനിമാഭിനയം നിർത്തി എവിടെയെങ്കിലും ഒറ്റയ്ക്ക് ഇരിക്കാനായിരുന്നു എന്റെ ഉദ്ദേശ്യം . അപ്പോഴാണ് നാഷണൽ അവാർഡ് കിട്ടുന്നത.് സിനിമാഭിനയം നിർത്തി പോകരുത് എന്ന് ദൈവം തീരുമാനിച്ചത് പോലെ തോന്നി എന്നും താരം പറഞ്ഞു.
Discussion about this post