വാഷിംഗ്ടൺ; ഉപയോക്താക്കളുടെ അനുമതിയില്ലാതെ ആൻഡ്രോയ്ഡ് ഫോണുകളിലെ ഡേറ്റ ശേഖരിച്ചതിന് ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങി സാൻഫ്രാൻസിസ്‌കോയിലെ ഫെഡറൽ കോടതി. ട്രാക്കിങ് നിർത്താനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുപോലും സ്വകാര്യത ലംഘിച്ച് ഗൂഗിൾ ഡേറ്റ ശേഖരിക്കുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി.
ചില ആപ്ലിക്കേഷനുകളുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ ഡേറ്റയാണ് ശേഖരിക്കുന്നതെന്ന ടെക് ഭീമന്റെ വാദത്തെ തള്ളിയ കോടതി, ബ്രൗസിങ് ഹിസ്റ്ററി പോലും അനധികൃതമായി ആക്‌സസ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി.
2020 ജൂലൈ മുതൽ നടന്നുവരുന്ന കേസിലാണ് കോടതി ഗൂഗിളിനെ വിമർശിച്ച് രംഗത്തുവന്നത്. ക്രോം ബ്രൗസറിലൂടെ ഗൂഗിൾ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത് സ്വകാര്യത ലംഘനമാണെന്നായിരുന്നു കേസ്. കേസിന്റെ വാദത്തിനിടെ ‘ഇൻകോഗ്‌നിറ്റോ’ മോഡിൽ ഉപയോഗിക്കുമ്പോൾ പോലും ഡേറ്റ ശേഖരിക്കാറുണ്ടെന്ന് ഗൂഗിൾ സമ്മതിച്ചിരുന്നു. നഷ്ടപരിഹാരമായി അഞ്ച് ബില്യൻ ഡോളർ നൽകണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.
Discussion about this post