ഒരു സാധാരണക്കാരൻ ഉയർന്നു വരുന്നതിനോട് ഇൻഡസ്ട്രിയിൽ പല ആളുകൾക്കും എതിർപ്പുണ്ട് എന്ന് നടൻ ശിവകാർത്തികേയൻ .കുറെ ആളുകൾ അത് തന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. അവന് എന്തിനാണ് ഇതെല്ലാം കൊടുക്കുന്നത്, ഇതെല്ലാം നേടാൻ അവൻ ആരാണ്? എന്നാണ് അവരുടെ പെരുമാറ്റമെന്നും ശിവകാർത്തികേയൻ പറഞ്ഞു. എന്റെ ഈ വിജയം ആരാധകർക്കും നിർമ്മാതാക്കൾക്കും പ്രേക്ഷകർക്കും അവകാശപ്പെട്ടതാണെന്ന് താരം പറഞ്ഞു.
കഴിഞ്ഞു പോയ 5 വർഷങ്ങൾ തനിക്ക് വളരെ പ്രയാസമേറിയതായിരുന്നു . ഈ ഇൻഡസ്ട്രിയിൽ ഒരു സാധാരണക്കാരനായ ഒരാൾ മുകളിലേക്ക് വരുന്നതിനെ ചിലർ അംഗീകരിക്കാറുണ്ട്. പക്ഷേ ചില ആളുകൾ അതിൽ തൃപ്തരല്ല. അവന് എന്തിനാണ് ഇതെല്ലാം കൊടുക്കുന്നത്, ഇതെല്ലാം നേടാൻ അവൻ ആരാണ്? ഇത്തരത്തിലാണ് അവർ ചിന്തിക്കുന്നത്. കുറേയധികം ആളുകൾ ഇതെല്ലാം എന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്. ഈ ഇൻഡസ്ട്രിയിൽ നീ ആരാണ്, നീ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന്.
ഒരുപാട് തവണ ഞാൻ ഇതെല്ലാം നേരിട്ടിട്ടുണ്ട്. ഞാൻ അതിന് മറുപടി പറയാറില്ല. അവർ എന്താണോ പറയുന്നത് അത് ഞാൻ കേട്ടിട്ട് പോകും. ആരോടും ഒന്നിനെക്കുറിച്ചും ഞാൻ മറുപടി പറയാറില്ല. കാരണം ഞാൻ ഇവിടെ വന്നിരിക്കുന്നത് ആർക്കും മറുപടി കൊടുക്കാനോ ഉത്തരം പറയാനോ വേണ്ടിയല്ല. എന്നെ വെറുക്കുന്നവരുടെ അടുത്ത് നിന്ന് ചിരിച്ചു കൊണ്ട് മാറി നിൽക്കുക എന്നത് മാത്രമേ ഞാൻ അവരോട് ചെയ്യാറുള്ളൂ. അത് മാത്രമാണ് അതിനുള്ള വഴി’, ശിവകാർത്തികേയൻ പറഞ്ഞു.
Discussion about this post