കൊച്ചി മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ പി ജയചന്ദ്രൻ വിടവാങ്ങിയിരിക്കുകയാണ്. ആറുപതിറ്റാണ്ടോളം മലയാളികളെ സ്വരമാധുര്യത്തിൽ ലയിപ്പിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സംഗീതലോകം. അർബദത്തെ തുടർന്ന് ഏറെനാളായാ ചികിത്സയിലായിരുന്ന അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുന്നെന്ന സൂചനകൾ നൽകിയിരുന്നു. ഇതിനിടെയാണ് 80ാം വയസിൽ അപ്രതീക്ഷിത മരണം. പ്പണയവും,വിരവഹവും,ഭക്തിയും അതിന്റെ ഭാവത്തിലലിഞ്ഞ് പാടാൻ പ്രത്യേക കഴിവായിരുന്നു പി ജയചന്ദ്രന്റേത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അഞ്ചു തവണയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ ജെ.സി.ഡാനിയൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം എന്നിവയും ലഭിച്ചു.
ഭാവഗായകനായി അറിയപ്പെടുന്നതെങ്കിലും മുഖത്ത് ഭാവങ്ങൾ മിന്നിമായുക പ്രയാസം. നല്ല മൂഡാണെങ്കിൽ തമാശക്കാരൻ,പാട്ടുപാടും കഥകൾ വാതോരാതെ പറയും. മൂഡ് ശരിയല്ലെങ്കിൽ പാട്ടില്ല,നിർവികാരൻ. മുറുക്കുന്നത് ഏറെ ഇഷ്ടം. തൈര് ഇല്ലാതെ ഭക്ഷണം കഴിക്കാൻ ഇഷ്ടമല്ലായിരുന്നു അദ്ദേഹത്തിന്. ജി ദേവരാജൻമാഷ് ഉപദേശിച്ചിട്ട് പോലും ആ ശീലത്തിൽ മാറ്റം വരുത്തിയില്ല.പാട്ടറിവും നാട്ടറിവുമേയുള്ളൂ ജയചന്ദ്രന്. സാങ്കേതികം ഉൾപ്പെടെ വിദ്യകളൊന്നും വഴങ്ങില്ല. വാട്‌സാപ് പോയിട്ട് അതിനുമുമ്പേ വന്ന എസ്എംഎസ് പോലും അയയ്ക്കാൻ എന്നല്ല നോക്കാൻപോലും അറിയില്ലായിരുന്നു.
എം.എസ്.വിശ്വനാഥൻ, പി.സുശീല, മുഹമ്മദ് റഫി എന്നിവരെക്കുറിച്ചോ അവരുടെ പാട്ടുകളെക്കുറിച്ചോ സംസാരിച്ചു തുടങ്ങിയാൽ പിന്നെ മറ്റൊന്നിനെക്കുറിച്ചും ഓർക്കുകയേയില്ല. പതിനഞ്ചു വർഷത്തോളം അദ്ദേഹം മലയാളത്തിൽ പാടിയില്ല. അദ്ദേഹം തന്നെ പറയും, ‘ഭക്തിഗാനങ്ങളും ഗാനമേളകളുമായി അങ്ങനെയങ്ങ് പോയി.
Discussion about this post