എറണാകുളം : ജനുവരി 13ന് തിങ്കളാഴ്ച കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു.ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മൽസരത്തിന്റെ ഭാഗമായാണ് സമയം നീണ്ടിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി 9.30നുശേഷം 11 മണിവരെയാണ് നീട്ടിയിരിക്കുന്നത്. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നിന്ന് പത്ത്സർവീസുകൾ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലായി 10 സർവീസുകൾ ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും.
അതുപോലെ 9.37, 9.46, 9.54, 10.03 10.11, 10.20, 10.28, 10.37, 10.45 , 10.54, 11 എന്നീ സമയങ്ങളിൽ ആലുവയിലേക്കും സർവീസ് ഉണ്ടാകും.
Discussion about this post