ന്യൂഡൽഹി: ചുഴലിക്കാറ്റിൽ വൻ നാശനാഷ്ടങ്ങൾ നേരിടേണ്ടി വന്ന ക്യൂബയ്ക്ക് സഹായവുമായി ഇന്ത്യ. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ 90 ടൺ സാമഗ്രികൾ ആണ് ഇന്ത്യ ക്യൂബയിലേക്ക് അയച്ചത്. ചുഴലിക്കാറ്റ് നാശമുണ്ടാക്കിയ മേഖലയിലെ ദുരിതബാധിതർക്ക് സഹായവുമായാണ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.
ആൻറിബയോട്ടിക്കുകളും വേദനസംഹാരികളുമുൾപ്പെടെ അവശ്യമരുന്നുകളുടെ ഒരു ശേഖരം തന്നെ ഇന്ത്യ അയച്ചിട്ടുണ്ട്. ക്യൂബയിലെ ജനങ്ങൾക്ക് അവരുടെ ജീവിതം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ സഹായങ്ങൾ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.”വിശ്വബന്ധു ഭാരത്: ഇന്ത്യ ക്യൂബയിലെ ജനങ്ങൾക്ക് മാനുഷിക സഹായം അയയ്ക്കുന്നു.”എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് എംഇഎ വക്താവ് എഴുതി,.
കാറ്റഗറി 3യിൽ വലിയ ചുഴലിക്കാറ്റായി അടയാളപ്പെടുത്തിയ ‘റാഫേൽ’ ഇക്കഴിഞ്ഞ നവംബറിലാണ് ക്യൂബയെ തകർത്തത്. മണിക്കൂറിൽ 185 കിലോമീറ്റർ വേഗതിയിലാണ് കാറ്റ് ആഞ്ഞുവീശിയത്.പടിഞ്ഞാറൻ പ്രവിശ്യയായ ആർട്ടെമിസയിൽ ആണ് ചുഴലിക്കാറ്റ് ഏറെ നാശനഷ്ടങ്ങൾ വരുത്തിയത്.
ഏകദേശം 8 ലക്ഷം ആളുകളെയെങ്കിലും ചുഴലിക്കാറ്റ് ബാധിച്ചു. അന്നുമുതൽ, ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും ദൗർലഭ്യത്താൽ ക്യൂബ ബുദ്ധിമുട്ടുകയാണ്. മിൽട്ടൻ’ ആഞ്ഞടിച്ച് ഒരു മാസത്തിനുള്ളിൽ ആയിരുന്നു റാഫേലും ക്യൂബയ്ക്ക് വെല്ലുവിളി ഉയർത്തിയത്.
Discussion about this post