തിരുവനന്തപുരം; ചക്കസീസൺ ആരംഭിക്കാനായതോടെ ചക്കകൾ തേടി അന്യസംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി. പഴുത്ത് പാകമാകാൻ പോലും ആകാൻ കാത്തുനിൽക്കാതെ ചെറുചക്കകളെ ലോറിയിലാക്കി കേരളത്തിൽ നിന്നും കടത്തിക്കൊണ്ടുപോവുകയാണ്. പറമ്പിലെ പ്ലാവിൽ അവശേഷിക്കുന്ന ചക്കകൾ പോലും വിലപറഞ്ഞ് ഉറപ്പിച്ചുകളഞ്ഞു.പാകത്തിലുള്ള ചക്കകളെ കച്ചവടക്കാർ തമിഴ്‌നാടിന്റെ വിവിധ കയറ്റുമതി കേന്ദ്രങ്ങളിലേക്കും എത്തിക്കുന്നു. ഓരോ വർഷവും ചക്കയ്ക്ക് ഡിമാൻഡ് കൂടി വരികയാണ്. അതോടൊപ്പം കർഷകർക്കും നല്ല വില ലഭിച്ചുവരുന്നു. 50 മുതൽ 100 വരെയാണ് ചക്കയുടെ വില.
ഇടിച്ചക്കയ്ക്കും മൂത്ത ചക്കയ്ക്കും ഒരേ പോലെ ആവശ്യക്കാരുണ്ട്.ബഡ് ഇനങ്ങൾ നേരത്തെ കായ്ക്കുന്നതാണ് ചക്ക വിപണിയെ ഉണർത്തുന്നത്. നാടൻ പ്ലാവിൽ നിന്നുള്ള ചക്കകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്തുന്നതോടെ വില കുറയാനും സാധ്യതയുണ്ട്.
സീസണാകുന്നതിനു മുമ്പുതന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ഇക്കുറി വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വർദ്ധനയും ചക്കയുടെ ഡിമാൻഡിന് പ്രധാന കാരണമായി.ചക്കകൾ കവറുകളിൽ വറ്റലായി തിരികെ എത്തുമ്പോൾ കിലോയ്ക്ക് 500 രൂപ വരെയാണ് വില?ചക്കവറ്റൽ, ജാം,ഐസ്‌ക്രീം,കേക്ക്,പായസം തുടങ്ങിയ ചക്ക വിഭവങ്ങൾക്കെല്ലാം ഡിമാൻഡേറുകയാണ് വലിയ മാളുകളിൽ വരിക്കച്ചക്കയുടെ പഴുത്ത ചുള പായ്ക്കറ്റിൽ ലഭ്യമാണ്.ചക്കക്കുരുവിന് പോലും 40 മുതൽ 60 രൂപ വരെയാണ് കിലോയ്ക്ക് വില.ചക്കക്കുരു പൊടിച്ചും വറുത്തും സ്വീറ്റ്‌സായുമെല്ലാം കയറ്റി അയക്കുന്നു
Discussion about this post