എറണാകുളം: ഗർഭിണിയാണോ എന്ന ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണ. ഗർഭിണിയാണെന്ന് ദിയ വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സന്തോഷ വാർത്ത കേട്ടതിന്റെ ആഹ്ലാദത്തിൽ ആണ് ആരാധകർ.
മൂന്ന് മാസം ഗർഭിണിയാണ് തെന്നാണ് ദിയ പറയുന്നത്. മൂന്ന് മാസം വരെ ഇക്കാര്യം സർപ്രൈസ് ആക്കി വയ്ക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ അതിന് മുൻപ് തന്നെ ആളുകൾ ഈ ‘ വിശേഷം’ ഊഹിച്ചുവെന്ന് ദിയ പറഞ്ഞു. ആരാധകരുടെ സംശയം ശരിയാണെന്നും താൻ ഗർഭിണിയാണെന്നും ദിയ കൂട്ടിച്ചേർത്തു. വിവാഹ ശേഷം പങ്കുവച്ച ചിത്രങ്ങളിലും വീഡിയോകളിലും ദിയയിൽ ചില ശാരീരിക മാറ്റങ്ങൾ പ്രകടം ആയിരുന്നു. ഇതോടെയാണ് ആളുകളിൽ താരം ഗർഭിണിയാണെന്ന സംശയം ഉയർന്നത്.
അമ്മയാവുക എന്നത് തന്റെ സ്വപ്‌നം ആണെന്ന് നിരവധി തവണ താരം പറഞ്ഞിട്ടുണ്ട്. ഈ സ്വപ്‌നം ഇപ്പോൾ സാക്ഷാത്കരിച്ചു. മൂന്ന് കുട്ടികൾ വേണമെന്നാണ് താരത്തിന്റെ ആഗ്രഹം.
Discussion about this post