തിരുവനന്തപുരം : സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസുകാരിയുടെ ദേഹത്ത് കൂടി സ്‌കൂൾബസ് കയറി ഇറങ്ങിയാണ് മരിച്ചത്. തിരുവനന്തപുരത്താണ് ദാരുണസംഭവം. മടവൂർ ഗവ . എൽ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി കൃഷ്‌ണേന്ദു ആണ് മരിച്ചത്.
കുട്ടിയെ വീട്ടിൽ ഇറക്കി ബസ് മുന്നോട്ടെടുക്കുമ്പോഴാണ് അപകടമുണ്ടായത്. ബസിറങ്ങി നടക്കുന്നതിനിടെ കാൽ വഴുതി കുട്ടി വീഴുകയായിരുന്നു . ബസിന്റെ പിൻഭാഗത്തെ ചക്രം കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു .
Discussion about this post