രാജ്യമെമ്പാടുമുമുള്ള ഫലവിളകളുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 2024 ഓഗസ്റ്റില്‍ അംഗീകാരം നല്‍കിയ പദ്ധതിയാണ് ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം (ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം). കര്‍ഷകര്‍ വലിയ സാധ്യതകള്‍ തുറന്നു നല്‍കുന്ന ഈ പദ്ധതിയിലൂടെ ഇന്ത്യയുടെ ഫല വര്‍ഗ്ഗ കയറ്റുമതി രംഗത്തിന് ബഹുദൂരം മുന്നോട്ട് കുതിക്കാനും സാധിക്കും.
കേന്ദ്ര കൃഷിമന്ത്രാലയം നേതൃത്വം നല്‍കുന്ന ഈ പുതിയ പദ്ധതിക്കായി 1,765.67 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. 2022-23ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനാണ് പദ്ധതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഉയര്‍ന്ന മൂല്യമുള്ള ഹോര്‍ട്ടിക്കള്‍ച്ചറല്‍ വിളകള്‍ക്ക് രോഗരഹിതവും ഗുണമേന്മയുള്ളതുമായ നടീല്‍ വസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് 2,200 കോടി രൂപയുടെ മുതല്‍മുടക്കില്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം ആരംഭിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
ഉയര്‍ന്ന ഗുണമേന്മയുള്ളതും വൈറസ് പ്രതിരോധ ശക്തിയുള്ളതുമായ നടീല്‍ വസ്തുക്കള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തുകൊണ്ട് ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം (സിപിപി) സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇന്ത്യന്‍ അഗ്രിക്കള്‍ചര്‍ റിസര്‍ച്ചുമായി സഹകരിച്ച് നാഷണല്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ബോര്‍ഡ് ആണ് സിപിപി നടപ്പാക്കുക.
കര്‍ഷകര്‍ മുതല്‍ ഉപഭോക്താക്കള്‍ വരെയുള്ള ശ്രേണിയിലുള്ളവര്‍ക്ക് ഇതിലൂടെ ആനുകൂല്യങ്ങള്‍ നല്‍കാനും ആഗോള ഫലവിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്താനും സിപിപിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നു. വൈവിധ്യമാര്‍ന്ന പുതിയ പഴങ്ങളുടെയും പച്ചക്കറികളുടെയും കൃഷിയില്‍ ആഗോളതലത്തില്‍ ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഒന്നാം സ്ഥാനം ചൈനയ്ക്കാണ്.
Discussion about this post