മലപ്പുറം: പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ . അഭിഷേക് ബാനർജി അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത് സംബന്ധിച്ചുള്ള ഫോട്ടകൾ സോഷ്യൽ മീഡിയയിൽ തൃണമൂൽ കോൺഗ്രസ് പുറത്ത് വിട്ടിട്ടുണ്ട്.
കൊൽക്കത്തയിൽ അഭിഷേകിന്റെ ഓഫീസിൽ വച്ചാണ് അൻവർ പാർട്ടിയിൽ ചേർന്നത്. രാജ്യത്തിന്റെ പുരോഗതിക്കായി അൻവറുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി .
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനോടു യുദ്ധം പ്രഖ്യാപിച്ച അൻവർ യുഡിഎഫിലേക്ക് പോകുമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന വാർത്തകൾ. യുഡിഎഫിലേക്കു പോകുന്നെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്ചകളും നടന്നിരുന്നു. ഇതിനിടിയിലാണ് അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമായത്.
Discussion about this post