മോട്ടോര്‍ റേസിംഗിനോട് തമിഴ് താരം അജിത്ത് കുമാറിന്റെ താല്‍പര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. റേസിംഗിനെ ഏറെ ഗൗരവത്തോടെ കാണുന്ന താരമാണ് അജിത്ത്. ദേശീയവും അന്തര്‍ദേശീയവുമായ പല ചാമ്പ്യന്‍ഷിപ്പുകളിലും ഇതിനകം അജിത്ത് പങ്കെടുത്തിട്ടുണ്ട്
ഡ്രൈവര്‍ എന്നതില്‍ ഒതുങ്ങാതെ ഒരു ടീം ഓണറാണ് നിലവില്‍ ഇപ്പോൾ അജിത്ത്. അജിത്ത് കുമാര്‍ റേസിംഗ് എന്ന പേരിലാണ് ടീം അദ്ദേഹം തുടങ്ങിയിരിക്കുന്നത്. സിനിമയും റേസിംഗും ഒപ്പം കൊണ്ടുപോവാന്‍ എടുത്തിരിക്കുന്ന തീരുമാനങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് അജിത്ത്.
ദുബൈയില്‍ പുരോഗമിക്കുന്ന 24 എച്ച് സിരീസ് റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്നുണ്ട്. 18 വയസിലാണ് താന്‍ ബൈക്ക് റേസിംഗില്‍ പങ്കെടുക്കാന്‍ തുടങ്ങിയതെന്ന് അജിത്ത് പറയുന്നു. പിന്നീട് ജോലിയുടെ തിരക്കായപ്പോൾ ഒരു ഗ്യാപ് വന്നു. 20- 21 വയസില്‍ വീണ്ടും ആ താല്‍പര്യം പൊടിതട്ടിയെടുക്കുകയായിരുന്നു. പിന്നീട് സിനിമകളുടെ തിരക്കായി. 32-ാം വയസിലാണ് മോട്ടോര്‍ റേസിംഗിലേക്ക് തിരിച്ചെത്താന്‍ തീരുമാനിച്ചത്. എന്നാൽ ബൈക്കുകള്‍ക്ക് പകരം കാര്‍ റേസിംഗിലേക്ക് കടക്കണമെന്നായിരുന്നു തീരുമാനം. ദേശീയ ചാമ്പ്യന്‍ഷിപ്പിലും ഏഷ്യ ചാമ്പന്‍ഷിപ്പിലും പല കാലങ്ങളിലായി നേരത്തേ പങ്കെടുത്തിട്ടുണ്ട്.
2004 ല്‍ ബ്രിട്ടീഷ് ഫോര്‍മുല 3 ല്‍ പങ്കെടുത്തെങ്കിലും സിനിമാ തിരക്കുകള്‍ കാരണം സീസണ്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 2010 ല്‍ യൂറോപ്യന്‍ ഫോര്‍മുല 2 സീസണില്‍ പങ്കെടുത്തു. അവിടെയും സിനിമാ തിരക്ക് കാരണം സീസണ്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അജിത്ത് കുമാര്‍ പറയുന്നു.
Discussion about this post