തിരുവനന്തപുരം: ക്ലിൻചിറ്റ് റിപ്പോർട്ടിൽ എംആർ അജിത് കുമാറിന് തിരിച്ചടി. ക്ലിൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ മടക്കി. റിപ്പോര്‍ട്ടില്‍ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.
അനധികൃത സ്വത്ത് സമ്പാദനത്തിലടക്കം അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതായിരുന്നു റിപ്പോർട്ട്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും ഡയറക്ടര്‍ നിർദ്ദേശം നൽകി.
അജിത്കുമാറിന് പകരം എസ്. ശ്രീജിത്തിന് ആണ് ബറ്റാലിയൻ എഡിജിപിയുടെ ചുമതല. 18 വരെ അജിത് കുമാർ അവധിയിലാണ്.
അനധികൃതമായി അജിത് കുമാർ സ്വത്ത് സമ്പാദിച്ചു, കവടിയാറിലെ ആഢംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പനയിൽ ക്രമക്കേട്, മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം എന്നിങ്ങനെ നാല് ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നുവന്നത്. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം.
Discussion about this post