തിരുവനന്തപുരം: താനൊരു അഭിഭാഷകൻ ആണെന്നും, കേസ് ഒറ്റയ്ക്ക് വാദിക്കുമെന്നും രാഹുൽ ഈശ്വർ. ഹണി റോസ് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ആയിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം. ഒരു വാക്ക് കൊണ്ട് പോലും ഹണി റോസിനെ വേദനിപ്പിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഹണി റോസിനെ ഒരു വാക്കിലൂടെയോ വരിയിലൂടെയോ അധിക്ഷേപിക്കുകയോ, നടിയ്ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തുകയോ ചെയ്തിട്ടില്ല. അങ്ങിനെ ഉണ്ടെങ്കിൽ വിചാരണ പോലും ചെയ്യാതെ എന്നെ ജയിലിൽ അടയ്ക്കാം. ഹണിറോസ് നൽകിയ പരാതിയിൽ എടുത്ത കേസ് ഒറ്റയ്ക്ക് വാദിക്കും. ഹണി റോസിനെ സോഷ്യൽ മീഡിയ ഓഡിറ്റിന് വിധേയയാക്കണം എന്നും രാഹുൽ ആവശ്യപ്പെട്ടു.
നടിയും വിമർശനത്തിന് അധീതയല്ല. ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന 19ാം അനുച്ഛേദത്തിൽ ഡീസൻസിയും മൊറാലിറ്റിയും റീസണബിൾ റെസ്ട്രിക്ഷനുകളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ ഡീസൻസി ഹണി റോസിന് ബാധകമാകേണ്ടെ?. ഞാനൊരു അഭിഭാഷകനാണ്. അതുകൊണ്ട് കേസ് ഒറ്റയ്ക്ക് വാദിക്കും. ഹണി റോസ് കേസിന് പോകുന്നത് അവരുടെ സ്വാതന്ത്ര്യം ആണെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.
Discussion about this post