തിരുവനന്തപുരം : ചിത്രാഞ്ജലി സ്റ്റുഡിയോയിൽവെച്ച് അസീം ഫാസി എന്ന സീരിയൽ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് മോശമായി പെരുമാറിയെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ വെളിപ്പെടുത്തലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്ന് സംഭവം നടക്കുമ്പോൾ അസീം ഫാസി നന്നായി മദ്ധ്യപിച്ചിരുന്നു. അയാൾ പിന്നിലൂടെ വന്ന് കടന്ന് പിടിക്കുകയായിരുന്നു എന്ന് യുവതി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു സംഭവം .
അന്ന് അയാൾ തന്നെ കയറി പിടിക്കാൻ വന്നപ്പോൾ താൻ കുതറിയോടി . തന്റെ കൂടെയുള്ള ജൂനിയർ ആർട്ടിസ്റ്റുകൾ നിൽക്കുന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു, ഞാൻ അപ്പോൾ തന്നെ എല്ലാവരോടും ഇക്കാര്യം പറഞ്ഞു. നിർമ്മതാവിനോടും പറഞ്ഞു. പരാതിയൊന്നും കൊടുക്കേണ്ടെന്നും അന്ന് തന്നെ അയാളെ പിരിച്ചു വിടും എന്നാണ് പറഞ്ഞത്. എന്നാൽ ഒന്നും സംഭവിച്ചില്ല. അതിനുശേഷം അയാൾ എനിക്കൊപ്പമുള്ള വനിതാ ജൂനിയർ ആർട്ടിസ്റ്റുകളെ അന്വേഷിച്ചുവരും. കൊടുത്തില്ലെങ്കിൽ എന്നെ ജോലിയിൽനിന്ന് മാറ്റിനിർത്തുമെന്ന് ഭീഷണിപ്പെടുത്തും. ഒരു സീരിയലിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞു. വീണ്ടും പരാതിയുമായി നിർമാതാവിനെ സമീപിച്ചപ്പോൾ അദ്ദേഹം അസീമിനെ ആ സീരിയലിൽനിന്ന് മാറ്റിനിർത്തി . എന്നാലിപ്പോൾ അയാൾ വീണ്ടും ഇത് സീരിയലിൽ ജോലിക്ക് കയറിയിരിക്കുകയാണ്.
ഇപ്പോഴും സെറ്റുകളിൽ സ്ത്രീകളെ അഡ്ജസ്റ്റ്‌മെന്റിന് പ്രേരിപ്പിക്കാറുണ്ട്. ഒരു വർക്ക് ഏൽപ്പിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്‌മെന്റിന് ആളെ തരുമോ എന്നാണെന്നും അവർ വ്യക്തമാക്കി. ലൊക്കേഷനുകളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല. ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഇല്ല. സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കണമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും അങ്ങനെ ഒന്നും ഒരിടത്തമില്ല എന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആയിരുന്നു യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതിൽ തിരുവല്ലം പോലീസാണ് കേസ് എടുത്തത്.
Discussion about this post