തലമുടിയുടെ സംരക്ഷണത്തിന് വേണ്ടി എന്ത് ചെയ്യാനും തയ്യാറാണ് നമ്മൾ. അതിന് വേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാൻ തയ്യറാണ് പലരും. ഇതിനുപുറമേ മുടിയിൽ നമ്മളെ കൊണ്ട് ചെയ്യാവുന്ന പൊടി കൈകൾ എല്ലാം ചെയ്യാറുമുണ്ട്. എന്തൊക്കെ ചെയ്താലും മുടിക്ക് ഉള്ള് ഇല്ലെങ്കിൽ എന്ത് ചെയ്യാനാണല്ലേ… എന്നാൽ ഇനി അത് ആലോചിച്ച് വിഷമിക്കേണ്ട. പരിഹാരം ഉണ്ട്.
*മുടി ഉള്ളുള്ളതാണെന്നു തോന്നിക്കുന്നതിനായി മിക്ക ഹെയർസ്‌റ്റൈലിസ്റ്റുകളും നിർദേശിക്കുന്ന പ്രധാനകാര്യം മുടി വെട്ടുക എന്നതാണ്. മുടിയുടെ നീളം കുറച്ച് ലെയറടിക്കണം. ലെയർ അടിക്കുമ്പോൾ കൂടുതൽ ഉള്ള് തോന്നും. ഏത് ആകൃതിയിലുള്ള മുഖമായാലും ലെയറായി മുടി വെട്ടുന്നത് എല്ലാവർക്കും ഒരുപോലെ ഇണങ്ങുന്നതാണെന്നാണ് പറയുന്നത്.
*മുടി കളർ ചെയ്യുന്നതിലൂടെ ഉള്ള് തോന്നിക്കും. എല്ലാം മുടിയും കളർ ചെയ്യരുത്. യഥാർത്ഥ മുടിയുടെ ഇടയിൽ ചില മുടികൾ മാത്രം കളർ ചെയ്യുക.
*മുടി എന്നും കഴുകാതിരിക്കാൻ ശ്രമിക്കുക, മുടി എന്നും കഴുകുന്നത് മുടിയ്ക്ക് അത്ര നല്ലതെല്ലാ എന്നാണ് വിദഗ്ധർ പറയുന്നത്. മുടി എന്നും കഴുകുമ്പോൾ മുടി ഒട്ടിയിരിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ എന്നും കഴുകാതിരിക്കാൻ ശ്രമിക്കുക
*ഷാംപു ഉപയോഗിക്കുക . ഇത് തലമുടിയിലെ അഴുക്ക് കളയുമെന്നു മാത്രമല്ല മുടി കൂടുതൽ പൊങ്ങിനിൽക്കാൻ സഹായിക്കും. ഇതുമൂലം സ്വാഭാവികമായി ഉള്ള് തോന്നിക്കും.
*തലമുടി നേർപകുതിയിൽ വകഞ്ഞ് രണ്ടു വശത്തേക്ക് ഇടുന്നത് ഉള്ള് കുറവ് തോന്നാൻ കാരണമാകും.
പകരം വശങ്ങളിൽ നിന്നു സിഗ്‌സാഗ് രീതിയിലോ മറ്റോ വകഞ്ഞെടുക്കാം. ഇങ്ങനെ കെട്ടുമ്പോൾ ധാരാളം മുടി ഉണ്ടെന്ന്
Discussion about this post