സ്പേസ് ഡോക്കിംഗ് പരീക്ഷണവുമായി ഐഎസ്ആർഒ മുന്നോട്ട്. സ്‌പേഡെക്‌സ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം ഒന്നര കിലോമീറ്ററിൽ നിന്ന് അഞ്ഞൂറ് മീറ്ററിലേക്ക് കുറച്ചു. അടുത്ത പടിയായി അകലം 225 മീറ്ററിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്നതാണ് സ്‌പേസ് ഡോക്കിംഗ് പരീക്ഷണം. കഴിഞ്ഞ ദിവസം ഭ്രമണപഥത്തിലെ രണ്ട് ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) മാറ്റിവച്ചിരുന്നു. ഉപഗ്രഹങ്ങൾക്കിടയിൽ 225 മീറ്ററിലെത്താൻ വേണ്ടിയുള്ള പ്രക്രിയകൾക്കിടയിൽ നടത്തുമ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ ഡ്രിഫ്റ്റ് ഉണ്ടാവുകയായിരിന്നു . ഇത് ദൃശ്യമാകുന്ന പരിധിയേക്കാൾ കൂടുതലായത് കൊണ്ടാണ് പ്രോഗ്രാം താത്കാലികമായി ഉപേക്ഷിച്ചത് . അതേസമയം ഉപഗ്രഹങ്ങൾ സുരക്ഷിതമാണെന്ന് ഐ എസ് ആർ ഓ വ്യക്തമാക്കിയിരുന്നു.
രണ്ട് വട്ടം മാറ്റി വയ്‌ക്കേണ്ടി വന്നതിനാൽ തന്നെ കൂടുതൽ കരുതലോടെയാണ് ഐഎസ്ആർഒ ഇപ്പോൾ ദൗത്യവുമായി മുന്നോട്ട് നീങ്ങുന്നത്. ഭ്രമണപഥത്തിലെ രണ്ട് ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം നടത്താനാണ് ഐഎസ്ആർഒ പദ്ധതിയിടുന്നത്. ഐഎസ്ആർഒയുടെ ദൗത്യം വിജയിച്ചാൽ സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
Discussion about this post