പ്രയാഗ്രാജ്: ജനുവരി 13 മുതൽ നടക്കാനിരിക്കുന്ന മഹാ കുംഭമേള സംഗീത സാന്ദ്രമാക്കാന്‍ ശങ്കർ മഹാദേവൻ. ശങ്കർ മഹാദേവൻ മുതൽ മോഹിത് ചൗഹാൻ വരെയുള്ള പ്രമുഖ കലാകാരന്മാരുടെ സംഗമഭൂമിയാകാൻ പ്രയാഗ്രാജ് ഒരുങ്ങുകയാണ്. ശങ്കർ മഹാദേവൻ ഉദ്ഘാടന ദിവസം പരിപാടി അവതരിപ്പിക്കും.
മോഹിത്, കൈലാഷ് ഖേർ, ഷാൻ മുഖർജി, കവിത കൃഷ്ണമൂർത്തി, കവിത സേത്ത്, ഹരിഹരൻ, ബിക്രം ഘോഷ്, മാലിനി അവസ്തി ഋഷഭ് റിഖിറാം ശർമ്മ, ഷോവന നാരായൺ, ഡോ. എൽ. സുബ്രഹ്മണ്യം തുടങ്ങി നിരവധി കലാകാരന്മാർ കുംഭമേളയിൽ പരിപാടി അവതരിപ്പിക്കും.
മതപ്രഭാഷണങ്ങൾ, സാംസ്കാരിക ഘോഷയാത്രകൾ, പ്രകടനങ്ങൾ എന്നിവ ഉള്‍പ്പെടെ വിവിധ പരിപാടികളാണ് കുംഭമേളയുടെ ഭാഗമായി നടത്തുക. കുംഭമേള ഗ്രൗണ്ടിലെ ഗംഗാ പന്തലിലാണ് പരിപാടികൾ നടക്കുക. ക്ലാസിക്കൽ നൃത്തങ്ങൾ, നാടോടി സംഗീതം, നാടക കലകൾ എന്നിവ ഉൾപ്പടെയുള്ള പരിപാടികള്‍ളും അവതരിപ്പിക്കും. 45 കോടിയിലധികം പേർ ഇത്തവണ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Discussion about this post