ചെന്നൈ: മകളെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ടുള്ള അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കവിത മഹാദേവന്‍ എന്ന യുവതിയുടെ പോസ്റ്റ് ആണ് സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നിരവധി ഇതിനോടകം പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
14 വയസ്സുകാരിയായ യോഗതാവതിയെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് ആറ് മണി മുതൽ ചെന്നൈയിലെ തിരുവട്ടിയൂരില്‍ നിന്നുമാണ് കുട്ടിയെ കാണാതായത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. ചന്ദന കളറിലുള്ള ടോപ്പ്, ജീന്‍സ് എന്നിവയാണ് ധരിച്ചിരുന്നത് എന്നും പോസ്റ്റില്‍ യുവതി പറയുന്നു. കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്റ് ആണ് പങ്കുവച്ചിരിക്കുന്നത്. കുട്ടിയെ കണ്ടുകിട്ടുന്നവർക്ക് ബന്ധപ്പെടാനായി 9380946728, 8925645618, 8248460221, 9176849873 എന്നിങ്ങനെ നാല് മൊബൈൽ നമ്പറുകളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. നിരവധിപേർ ആശ്വാസ പ്രതികരണവുമായി എത്തുന്നുണ്ട്.
Discussion about this post