ലോസ് ഏഞ്ചൽസ്; ലോസ് ഏഞ്ചൽസിൽ ഉടനീളം കാറ്റ് കാട്ടുതീ വിനാശം വിതയ്ക്കുന്നു. മരണം 13 ആയി. 12,000-ലധികം കെട്ടിടങ്ങൾ ഇതിനോടകം നിലംപരിശായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
അഗ്നിശമന സേനാംഗങ്ങൾ തീജ്വാലകൾ കെടുത്താനുള്ള കഠിനമായ ശ്രമത്തിലാണ്. രാത്രിയിലും വരുന്ന ആഴ്‌ചയിലും ഉണ്ടായേക്കാവുന്ന ശക്തമായ കാറ്റ് അവരുടെ ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സജീവമായ നാല് തീപിടുത്തങ്ങളിൽ ഏറ്റവും വലുതായ പാലിസേഡ്സ് ഫയർ , 1,000 ഏക്കറിലേക്ക് കൂടി വ്യാപിച്ചു. കൂടുതൽ വീടുകൾ കൂടി അഗ്നിക്കിരയായി. പ്രദേശത്ത് ഉള്ളവരെ മാറ്റി പാര്‍പ്പിച്ചു. അൽതഡേനയിലെ ഈറ്റൺ തീപിടുത്തവും മറ്റ് സ്ഥലങ്ങളിലെ തീപിടുത്തങ്ങളും തുടരുന്നതിനാൽ 100,000-ത്തിലധികം നിവാസികൾ പലായനം ചെയ്യപ്പെട്ടു.
Discussion about this post