പലരുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ചെമ്മീൻ. കാഴ്ചയിൽ അൽപ്പം വ്യത്യസ്തനാണെങ്കിലും മത്സ്യങ്ങൾ നൽകുന്ന ഒട്ടുമിക്ക ഗുണങ്ങളും ഇതും നൽകും. പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ഡി,അയഡിൻ എന്നിവയും ചെമ്മീനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 3 ഔൺസ് ചെമ്മീനിൽ 84 കാലറി മാത്രമേ ഉള്ളൂ. കാലറി വളരെ കുറഞ്ഞ പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണമാണ് ചെമ്മീൻ.ചെമ്മീനിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം ഉണ്ട്. ഇത് ഇൻഫ്‌ലമേഷൻ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പതിവായി ചെമ്മീൻ കഴിച്ചാൽ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഒരിനം കൊഴുപ്പാണിത്. ചെമ്മീനിലടങ്ങിയ കോളിൻ പോലുള്ള പോഷകങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീൻ കഴിക്കുന്നത് ചിലരിൽ പെട്ടെന്ന് അലർജിയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും കാരണമായേക്കാം.
ചെമ്മീനിനൊപ്പം പാലോ ക്രീം സോസോ ചേർക്കുന്നത് ചിലരിൽ അലർജിക്ക് കാരണമാകും. കാരണം പാലുൽപ്പന്നങ്ങളിലെ കാത്സ്യം കൊഞ്ചിലെ പ്രോട്ടീനുകളുമായി ചേരുമ്പോൾ, ഇത് വയറ്റിൽ തൈര് രൂപപ്പെടുന്നതിന് കാരണമാകാം. ഇത് ചിലരിൽ ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും വയറുവേദനയ്ക്കും കാരണമാകും.
ചെമ്മീനിനൊപ്പം ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. കാരണം ചെമ്മീനിൽ മിതമായ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചുവന്ന മാംസം അല്ലെങ്കിൽ ചീര പോലുള്ള ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീൻ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കും.
അന്നജം കൂടുതലുള്ള ഭക്ഷണങ്ങളായ ബ്രെഡ്, പാസ്ത എന്നിവയും ചെമ്മീനിനൊപ്പം കഴിക്കേണ്ട. ചെമ്മീനിനൊപ്പം ഭാരിച്ച അന്നജം കഴിക്കുന്നത് വയർ വീർത്തിരിക്കാനും ദഹനത്തെ മോശമായി ബാധിക്കാനും കാരണമായേക്കാം.
പലരും ചെമ്മീൻ വിഭവങ്ങളിൽ ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് കഴിക്കുന്നത് കാണാം. എന്നാലിത് തെറ്റായി ശീലമാണ്. ചെമ്മീനിനൊപ്പം സിട്രസ് അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും.
Discussion about this post