കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും ഇന്ന് രാവിലെ ആറ് മണി മുതൽ 12 മണി വരെ അടച്ചിടും. എലത്തൂർ എച്ച് പി സി എൽ ഡിപ്പോയിൽ ചർച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സിൻറെ തീരുമാനം
സമരത്തിൽ നിന്നും ആറ് താലൂക്കുകളെ ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂർ, ചെങ്ങന്നൂർ, എരുമേലി, താലൂക്കുകളെയാണ് ഒഴിവാക്കിയത്. ശബരിമല തീർത്ഥാടനം പരിഗണിച്ചാണ് ഈ താലൂക്കുകളെ സമരത്തിൽ നിന്നും ഒഴിവാക്കിയത്
പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മിൽ കുറച്ചുദിവസമായി തർക്കം തുടർന്നുവരികയായിരുന്നു. ‘ചായ പൈസ’ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പെട്രോൾ പമ്പിൽ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസ എന്ന പേരിൽ 300 രൂപ ഡീലർമാർ നൽകിവരുന്നുണ്ട്. ഈ തുക വർധിപ്പിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടു. എന്നാൽ, ആവശ്യം ഡീലർമാർ നിഷേധിച്ചു. ഇതോടെയാണ് തർക്കം രൂക്ഷമായത്.
Discussion about this post