തിരുവനന്തപുരം: അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ സമാധി തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ. സബ് കളക്ടർ ആൽഫ്രഡിന്റെ സാന്നിധ്യത്തിൽ പരിശോധന നടത്തും. സമാധി തുറന്ന് മൃതദേഹം പുറത്തിറക്കാനുള്ള എല്ലാ നടപടികളും പോലീസ് പൂർത്തിയാക്കി കഴിഞ്ഞു.
ഇന്ന് തന്നെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി െൈകമാറും. ഫോറൻസിക് വിദഗ്ധരും സ്ഥിലത്തെത്തിയിട്ടുണ്ട്. ഗോപൻ സ്വാമിയുടെ കുടുംബവുമായി സബ് കളക്ടർ സംസാരിച്ചുവരികയാണ്.
എന്നാൽ, സമാധി പൊളിക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയിലാണ് മകൻ രാജസേനൻ. ഭർത്താവ് സമാധിയായതാണെന്നും തുറക്കാൻ അനുവധിക്കില്ലെന്നുമുള്ള നിലപാടിലാണ് ഗോപൻ സ്വാമിയുടെ ഭാര്യ സുലോചനയും. ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നാണ് സുലോചന പറയുന്നത്. ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ല. അദ്ദേഹം നടക്കുമായിരുന്നു. ബന്ധുക്കൾ ആരും സംഭവത്തിൽ പരാതി നൽകിയിട്ടില്ലെന്നും സുലോചന പറഞ്ഞു.
നാട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഗോപൻ സ്വാമി നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ പറയുന്നത്. എന്നാൽ, ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നുവെന്നും ബന്ധു പറയുന്നു.
Discussion about this post