സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ച ചർച്ചകൾ ചൂടേറുകയാണ്. ഈ ചർച്ചകളിൽ ഏറ്റവും കൂടുതൽ വരുന്ന ചോദ്യമാണ് ഈ സ്ത്രീകൾ എന്ത് കൊണ്ടാണ് ഇത്ര നാളും പ്രതികരിക്കാതിരുന്നത് എന്ന്. ഇതിന് മറുപടിയുമായി വന്നിരിക്കുകയാണ് എഴുത്തുകാരി കെ.ആർ മീര. അതിക്രമം നേരിട്ടാൽ അത് എത്ര വർഷം കഴിഞ്ഞാലും അതിക്രമം അതിക്രമം തന്നെയാണ് , അത് ഒരിക്കലും മാറുകയില്ല എന്ന് കെ.ആർ മീര സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഒരു അതിക്രമം നേരിട്ടാൽ അത് എത്ര വർഷം കഴിഞ്ഞാലും അതിക്രമം തന്നെയാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒ.ടി.പി അല്ല സ്ത്രീയുടെ പൗരാവകാശങ്ങളെന്നും അവർ വ്യക്തമാക്കി.
സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് എഴുത്തുകാരിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എഴുത്തുകാരിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല. അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്.
അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ valid അല്ലാതാകാൻ OTP അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ.
Discussion about this post