തൃശ്ശൂർ: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി മുൻ സിബിഐ ഉദ്യോഗസ്ഥൻ ടി.പി അനന്തകൃഷ്ണൻ. ബാലുവിന്റെ മരണം കൊലപാതകം അല്ല. അമിത വേഗവു അശ്രദ്ധയുമാണ് മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിന് കാരണം ആയത് എന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയിൽ വാഹനാപകടം ആസൂത്രണം ചെയ്തിട്ടല്ല ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത്. പിൻസീറ്റിൽ കിടന്നുറങ്ങിയ ബാലഭാസ്‌കറിനെ ലക്ഷ്യമിട്ട് മാത്രം അപകടം ഉണ്ടാക്കാൻ കഴിയുമോ?. അദ്ദേഹത്തിന്റെ മരണവും സ്വർണക്കടത്തും തമ്മിൽ ബന്ധമില്ല. ബാലുവിന്റെ മരണത്തിന് ശേഷമാണ് പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്ണുവും സ്വർണക്കടത്തിലേക്ക് തിരിഞ്ഞത്.
ആറ്റിങ്ങൽ പിന്നിട്ടപ്പോൾ മുതൽ അമിത വേഗതയിൽ ആയിരുന്നു ബാലുവിന്റെ കാർ സഞ്ചരിച്ചിപുന്നത്. ഇക്കാര്യം ഭാര്യ ലക്ഷ്മിയും കോടതിയെ അറിയിച്ചിട്ടുണ്ട്. സംഭവ സമയം പിൻസീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു ബാലു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് തെറിച്ച ബാലു രണ്ട് സീറ്റുകൾക്കും ഇടയിലായി അമർന്നു. ഇതാണ് ഗുരുതര പരിക്കിന് കാരണം ആയത്. മരണത്തിന് ശേഷം ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയം ആക്കിയിരുന്നു. അതിൽ അസ്വാഭാവികത തോന്നില്ലെന്നും അനന്തകൃഷ്ണൻ കൂട്ടിച്ചേർത്തു.
Discussion about this post