എറണാകുളം : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയിൽ വിധി ഉച്ചയ്ക്ക് . ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ ശക്തമായ വിമർശനമാണ് കോടതി ഉന്നയിച്ചത്. എങ്കിലും ജാമ്യം അനുവദിക്കാമെന്ന് വാക്കാൽ കോടതി പറഞ്ഞു.
എന്തിനാണ് ഈ മനുഷ്യൻ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതെന്ന് കോടതി ചോദിച്ചു. ദ്വയാർത്ഥം അല്ലാതെ ബോബി പറഞ്ഞതെന്താണ്?. ഡബിൾ മീനിങ് ഇല്ല എന്ന് എങ്ങനെ പറയാനാകുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു.
ജാമ്യ ഹർജിയിലെ ചില പരാമർശങ്ങൾ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതാണല്ലോ? . വീഡിയോ പരിശോധിച്ച കോടതി, അത് ലോകം വീണ്ടും കേൾക്കട്ടെയെന്ന് അഭിപ്രായപ്പെട്ടു. സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെന്ന് സ്വയം കരുതുന്നയാൾ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ ആരാഞ്ഞു. ഇത്തരം പരമാർശങ്ങൾ നടത്തിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം ജനം മനസിലാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
പ്രതി സ്ഥിരമായി ഇത്തരം പരമാർശങ്ങൾ നടത്തുന്നയാളാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ഈ കേസ് സമൂഹത്തിന് ഒരു പാഠമായിരിക്കണമെന്ന് കോടതി പറഞ്ഞു. നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ബോബി ചെമ്മണൂർ ഇപ്പോൾ കാക്കനാട് ജില്ലാ ജയിലിലാണ്. ആറു ദിവസത്തിന് ശേഷമാണ് ബോബി ചെമ്മണ്ണൂരിന് കേസിൽ ജാമ്യം ലഭിക്കുന്നത്.
Discussion about this post