ജീവിതത്തിൽ ഒരിക്കലെങ്കിലും താൻ ഒറ്റക്കാണെന്ന് ചിന്തിച്ച് പോവാത്തവരായി ഒരു മനുഷ്യനും ഉണ്ടാകില്ല. ഒരു വ്യക്തിയെ ഏറ്റവും കൂടുതൽ മോശം രീതിയിൽ ബാധിക്കുന്ന ഒന്നാണ് ഏകാന്തത. ഈ സമയം, ആരെങ്കിലുമൊക്കെ, നമുക്കരികിൽ ഉണ്ടായെങ്കിലോ എന്നും കുറച്ച് ആശ്വാസവാക്കുകൾ പറഞ്ഞെങ്കിലോ എന്നും നാമെല്ലാവരും ചിന്തിക്കാറുണ്ട്. ഒറ്റക്കാണെന്ന് തോന്നുന്ന സമയം, ഒന്ന് ചേർത്ത് നിർത്തുകയും കെട്ടിപ്പിടിക്കുകയും ചെയ്യാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് എല്ലാവരും ചിന്തിക്കാറുണ്ട്…
ഒരു വ്യക്തിയുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്താൻ ആലിംഗനത്തിന് എത്രയേറെ പ്രധാന്യമുണ്ടെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ള കാര്യമാണ്. ഈ പ്രധാന്യം മനസിലാക്കിക്കൊണ്ട് വ്യത്യസ്തമായ ആശയവുമായി എത്തിയിരിക്കുകയാണ് ടോക്കിയോയിലെ ഒരു കഫേ. സാധാരണ ഭക്ഷണവും പാനീയങ്ങളും മാത്രം വിതരണം ചെയ്യുന്ന കഫേയല്ല, ഇത്. കഴിക്കാനും കുടിക്കാനുമുള്ള ഭക്ഷണസാധനങ്ങൾക്കൊപ്പം സ്‌നേഹവും ഇവിടെ വിതരണം ചെയ്യുന്നു. ഏകാന്തത അനുഭവിക്കുന്നവർക്ക് ലൗ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് ഈ കഫേ.
ഓരോ പാക്കേജിനും ഓരോ റേറ്റ് ആണുള്ളത്. ഈ പാക്കേജ് അനുസരിച്ച് പണം അടച്ചാൽ, വ്യത്യസ്തമായ റേറ്റിൽ നിങ്ങൾക്ക് ഏകാന്തതക്ക് പരിഹാരം ലഭിക്കും. ഉപയോക്താക്കൾക്ക് വിശ്രമിക്കാനുള്ള സാഹചര്യവും കഫേയിലെ ജീവനക്കാർ ഒരുക്കി നൽകും. ജീവനക്കാർ ഉപയോക്താക്കളെ കെട്ടിപ്പിടിക്കുകയും അല്ലെങ്കിൽ തങ്ങളുടെ മടിയിൽ കിടക്കാൻ അനുവദിക്കുകയും ചെയ്യും.
ഹോാട്ടൽ വെയിറ്ററുടെ മടിയിൽ 20 മിനിറ്റ് കിടക്കാൻ ഏകദേശം 1700 രൂപയാണ് റേറ്റ്. രാത്രി മുഴുവൻ അതായത്, പത്ത് മണിക്കൂർ വേണമെങ്കിൽ 27000 രൂപയാണ് ഈടാക്കുക. വെറും മൂന്ന് മിനിറ്റ് മാത്രം കിടന്നാൽ മതിയെങ്കിൽ 500 രൂപ നൽകിയാൽ മതി.
എന്നാൽ,, ഈ ആനുകൂല്യം ഉപയോക്താക്കൾ ദുരുപയോഗം ചെയ്യാതിരിക്കാൻ കർശന നിയന്ത്രണവും കഫേ ഏർപ്പെടുത്തിയിട്ടുണ്ട്. വെയിറ്റർമാരുടെ മുടിയിൽ സ്പർശിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യരുതെന്ന് നിർദേശങ്ങളിൽ പറയുന്നു. സംസാരത്തിലൂടെയും കംപാനിയൻഷിപ്പിലൂടെയും മാനസീകവും വൈകാരികവുമായ പിന്തുണ നൽകുക മാത്രമാണ് ലക്ഷ്യമെന്നും കഫേ അധികൃതർ പറയുന്നു.
Discussion about this post