തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി അനുവദിച്ച് മന്ത്രിസഭായോഗം. സംസ്ഥാനത്തുതന്നെ സ്പിരിറ്റ് നിർമ്മിക്കാനുള്ള സാധ്യത തേടുമെന്ന് അബ്കാരിനയത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ട്‌ലിംഗ് യൂണിറ്റ്. മാർട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി്യു,വൈനറി പ്ലാന്റ് എന്നിവയും ആരംഭിക്കാൻ മദ്ധ്യപ്രദേശിലെ ഇന്ദോർ ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് അനുമതി.
മദ്യം നിർമിക്കാനുള്ള സ്പിരിറ്റ് ഇപ്പോൾ പുറത്തുനിന്നാണ് വരുന്നത്. ഇത് സാമ്പത്തികഭാരം സൃഷ്ടിക്കുന്നുണ്ടെന്ന് മദ്യനിർമാണക്കമ്പനികൾതന്നെ സർക്കാരിനോടു പരാതിപ്പെട്ടിരുന്നു.
Discussion about this post