തിരുവനന്തപുരം :സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിൽ ഏകീകൃത സോഫ്റ്റ്വേർ നടപ്പാക്കാൻ ഒരുങ്ങി സർക്കാർ. സി.പി.എം. നിയന്ത്രണത്തിലുള്ള ദിനേശ് സഹകരണസംഘത്തെയാണ് പദ്ധതി ഏൽപ്പിക്കുന്നത്.
206.46 കോടിരൂപയുടെ കരാർ നേരത്തേ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടി.സി.എസ്.) നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാർ ഒപ്പുവെക്കുന്നത് വൈകി. ചെലവ് കൂടിയത് ചൂണ്ടിക്കാട്ടി പദ്ധതി ഏറ്റെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ടി.സി.എസ്. വ്യക്തം ആക്കിയിരുന്നു
പ്രാഥമിക സഹകരണബാങ്കുകൾക്ക് കേന്ദ്രസർക്കാർ ഏകീകൃത സോഫ്റ്റ്വേർ പദ്ധതിപ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കേരളത്തിന് സൗജന്യമായാണ് ലഭിക്കുക.ഇത് ഒഴിവാക്കിയാണ് ദിനേശിനെ പരിപോഷിപ്പിക്കുന്നത്.
Discussion about this post